Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നെഞ്ചിടിപ്പോടെ മലയാളികളും ; ലോകത്തെ വിറപ്പിച്ച്‌ കോവിഡ്‌ 19 (കൊറോണ) പടരുന്നു. കോവിഡ്–19 ബാധിച്ച് ഇന്നലെ മാത്രം ചൈനയിൽ മരിച്ചത് 42 പേർ; മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 85 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ ഇ​റ്റ​ലി​യി​ൽ കു​ടു​ങ്ങി

02 MARCH 2020 12:24 PM IST
മലയാളി വാര്‍ത്ത

ലോകത്തെ വിറപ്പിച്ച്‌ കോവിഡ്‌ 19 (കൊറോണ) പടരുന്നു. കോവിഡ്–19 ബാധിച്ച് ഇന്നലെ മാത്രം ചൈനയിൽ മരിച്ചത് 42 പേർ. ഇതോടെ ചൈനയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2,912 ആയി. രോഗത്തിന്റെ വ്യാപനം ദൈനംപ്രതി വർധിച്ചു വരുകയാണ്. പുതിയതായി 202 പേർക്കു കൂടി ചൈനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ ഹ്യൂബെ പ്രവിശ്യയ്ക്കു പുറത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് 5 പേർക്ക് മാത്രമാണ്.

അതേസമയം മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 85 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ ഇ​റ്റ​ലി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കുകയാണ്. ഇ​റ്റ​ലി​യി​ലെ പാ​വി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളാണ് കുടുങ്ങിക്കി​ട​ക്കു​ന്ന​ത്. കൊ​റോ​ണ​യെ തു​ട​ർ​ന്നു ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇവർക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത​ത്. കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളില്‍ നാലുപേര്‍ മലയാളികളാണ്.

അഞ്ച് പേര്‍ തമിഴ്‍നാട്ടില്‍ നിന്നും 20 പേര്‍ കര്‍ണാടകത്തില്‍ നിന്നും 25 പേര്‍ തെലങ്കാനയില്‍ നിന്നും രണ്ടുപേര്‍ ഡൽഹിയില്‍ നിന്നുമുള്ളവരാണ്. പാവിയ സര്‍വകലാശാലയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. അദ്ധ്യാപക സ്റ്റാഫുകളിലെ 15 പേര്‍ നിരീക്ഷണത്തിലാണ്.

വൈറസ് ബാധയെ ലോകം ഭയത്തോടെയാണ് നോക്കി കാണുന്നത്. വിവിധ രാജ്യങ്ങളിലായി വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 കടന്നു. യുഎസിൽ ഇന്ന് ഒരാൾ കൂടി മരണത്തിനു കീഴടങ്ങി. ഇതോടെ യുഎസിൽ മരണം രണ്ടായി. 50ലേറെ പേർക്കു രോഗബാധ സംശയിക്കുന്നു. കോവിഡ്–19 ബാധയ്ക്കെതിരെ അതീവ ജാഗ്രത തുടരുന്നതിടെ ഇറ്റലിയിൽ മരണം 34 ആയി ഉയർന്നു. 1694 പേർക്കു രോഗം സ്ഥിരീകരിച്ചു. ചെക്ക് റിപ്പബ്ലിക്ക്, അയർലൻഡ്, ഇക്വഡോർ, ലക്സംബർഗ് എന്നീ രാജ്യങ്ങളിലും ആദ്യമായി രോഗബാധ കണ്ടെത്തി. ഓസ്ട്രേലിയയിൽ ആദ്യ മരണം സ്ഥിരീകരിച്ചു. ജപ്പാൻ കപ്പലിൽനിന്നു തിരിച്ചു സിഡ്‌നിയിലെത്തിയ ആളാണു മരിച്ചത്.

ഇതുവരെ 63 രാജ്യങ്ങളിൽ രോഗം പടർന്നു. ലോകമാകെ രോഗികളുടെ എണ്ണം 80,000 കടന്നു. ജർമനിയിൽ രോഗബാധിതർ ഇരട്ടിയായി. 129 പേർ. 11 പേർ കൂടി മരിച്ചതോടെ ഇറാനിൽ മരണസംഖ്യ 54 ആയി. പുതിയ രോഗികൾ 385, ആകെ 978. ഏറ്റവും വലിയ ഷിയാ തീർഥാടനകേന്ദ്രമായ മാഷ്‌ഹാദ് അടക്കമുള്ള നഗരങ്ങളിലും രോഗബാധ. ദക്ഷിണ കൊറിയയിൽ മരണം 22 ആയി. 476 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 4,212 ആയി. ഇവിടെ ഞായറാഴ്ച പള്ളികൾ അടച്ചിട്ടു. പകരം ഓൺലൈൻ കുർബാന നടത്തി. സിംഗപ്പൂരിൽ 106 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇറാനില്‍ 978 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുളളത്. കൂടുതല്‍ ആളുകള്‍ക്ക് പരിശോധന നടത്തിവരികയാണ്.

ഇറ്റലിയിലെ ഹോട്ടലുകളിൽ 700 സഞ്ചാരികൾ 14 ദിവസ നിരീക്ഷണത്തിൽ കഴിയുകയാണ്. ഹോട്ടലിലെ താമസക്കാരായ ചിലർക്കു രോഗബാധ സ്ഥിരീകരിച്ചതിനാലാണിത്. ഖത്തറിൽ 2 സ്വദേശികളിൽ കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ രോഗികൾ മൂന്നായി. ബഹ്റൈനിൽ 3 പേർക്കും കുവൈത്തിൽ ഒരാൾക്കും കൂടി കോവിഡ് കണ്ടെത്തി. ഖത്തറിലും കുവൈത്തിലും ഇറാനിൽ നിന്നെത്തിയവർക്കാണു രോഗം. കുവൈത്ത്– 46, ബഹ്റൈൻ– 47, യുഎഇ– 16, ഒമാൻ– 5 പേർ ചികിൽസയിലാണ്. ഒമാനിൽ 1,320.

ഗൾഫ് രാജ്യങ്ങളിൽ കോവിഡ് 19 വ്യാപനം തടയാൻ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കി. ഖത്തറിൽ രണ്ടുപേര്‍ക്കും കുവൈത്തിൽ ഒരാൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഒമാനിൽ മുൻകരുതലിൻറെ ഭാഗമായി 1320 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സൗദി ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും കോവിഡ് 19 സ്ഥിരീകരിച്ചതോടെ അതിശക്തമായ ആരോഗ്യപ്രതിരോധ നടപടികളാണ് മന്ത്രാലയങ്ങൾ സ്വീകരിക്കുന്നത്. വൈറസ് വ്യാപിക്കാതിരിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ. ഇതിന്റെ ഭാഗമായി ഒമാനിൽ 1320 പേരാണ് നിരീക്ഷണത്തിലെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു. ആറു പേർക്കാണ് ഒമാനിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ രോഗമുക്തി നേടി. കുവൈത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 46 ആയി.

ഇറാനിൽ നിന്നും മടങ്ങിയെത്തിയ രണ്ടു പേരിൽകൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ, ഖത്തറിൽ ചികിൽസയിലുള്ളവരുടെ എണ്ണം മൂന്നായി. സൗദിയിൽ കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുൻകരുതലിന്റെ ഭാഗമായി 25 ആശുപത്രികൾ സജ്ജമാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചതും ജനങ്ങള്‍ യാത്ര ഒഴിവാക്കുന്നതിനാലും വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറച്ചു.

ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാര്‍ സ്വമേധയാ അവധിയെടുക്കാൻ നിർദേശം നൽകി. അബുദാബി യാസ് ഐലന്റിലെ രണ്ടു ഹോട്ടലുകൾ താൽക്കാലികമായി അടച്ചിട്ടു. സൈക്കിൾ റേസിൽ പങ്കെടുത്തവർക്കു വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഇവർ താമസിച്ചിരുന്ന ഹോട്ടൽ അടച്ചത്. അതേസമയം, ദുബായ് എക്സ്പോ 2020 നു മാസങ്ങൾ മാത്രം ബാക്കി നിൽക്കേ കോവിഡ് 19 ഗൗരവത്തോടെ നിരീക്ഷിക്കുന്നതായും ആരോഗ്യപ്രതിരോധമന്ത്രാലയവുമായി ചേർന്നു പ്രവർത്തിച്ചുവരുന്നതായും എക്സ്പോ അധികൃതർ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (2 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (2 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (3 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (3 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (3 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (3 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (3 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (3 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (4 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (6 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (7 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (7 hours ago)

Malayali Vartha Recommends