Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കാമുകന്റെ ഷോ കേസായി; ഡ്രൈവർ സീറ്റിൽ നിന്ന് കാല് മാറ്റാൻ പറഞ്ഞ് കാമുകിയുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിച്ച ഡ്രൈവറെക്കൊണ്ട് മാപ്പ് പറയിപ്പിക്കാൻ കാർ കൊണ്ടിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ കാമുകന്റെ സാഹസത്തിന് മുട്ടൻ പണി; പിടിവലിക്കിടെ ഊരിയെടുത്ത താക്കോൽ പൊട്ടിയതോടെ ഓട്ടമാറ്റിക് വാതിൽ തുറക്കാനാവാതെ കാമുകിയുമായി രക്ഷപ്പെടാനുള്ള ശ്രമം പാളി- തൃശൂർ ബസ് സ്റ്റാൻഡിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾ കണ്ട് അന്തംവിട്ട് യാത്രക്കാർ

02 MARCH 2020 11:14 AM IST
മലയാളി വാര്‍ത്ത

കാമുകിയുടെ മുന്നിൽ ആളാവാൻ കാർ കൊണ്ടിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ കാമുകന്റെ സാഹസത്തിന് കേസെടുത്ത് പോലീസ്. കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന കാമുകിയായ പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടു പോവാനുള്ള ശ്രമവുമായാണ് ബസിന് മുന്നില്‍ വണ്ടി നിര്‍ത്തി യുവാവ് സാഹസം കാണിച്ചത്. ഇതോടെ ബസ് ഡ്രൈവറും യുവാവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഡ്രൈവറെ മർദ്ദിക്കുന്നതിനിടയിലുണ്ടായ പിടിവലിയില്‍ താക്കോല്‍ പൊട്ടിപ്പോയതോടെ 

ഓട്ടമാറ്റിക് വാതിൽ തുറക്കാനാവാതെ കാമുകിയുമായി രക്ഷപ്പെടാനുള്ള ശ്രമവും പാളി. തൃശൂർ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തൊട്ടിൽപ്പാലത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിന്‍റെ ഏറ്റവും മുൻ നിരയിലെ സീറ്റിലിരുന്ന പെൺകുട്ടി ഡ്രൈവറുടെ സീറ്റിൽ കാൽ വെച്ചതിനെ തുടർന്നുള്ള പ്രശ്നങ്ങളുടെ തുടക്കം. ബസ് വളാഞ്ചേരിയിൽ എത്തിയപ്പോഴാണ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത് .

 

 

കോഴിക്കോട് തൊട്ടിൽപ്പാലം ഡിപ്പോയുടെ സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവർ ബാലുശേരി പറാഞ്ചേരി ടി.പി.രതീഷിനാണ് മർദനമേറ്റത്. കമുകിയെ ശല്യപ്പെടുത്തിയ ആളെ സിനിമാസ്റ്റൈലിൽ ചോദ്യം ചെയ്യാൻ കാമുകൻ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തൊട്ടിൽപ്പാലത്ത് നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ബസിൽ ഡ്രൈവർ സീറ്റിനു തൊട്ടുപിന്നിൽ ഇരിക്കുകയായിരുന്ന പെൺകുട്ടി വളാഞ്ചേരിയിൽ വച്ച് കാൽ ഡ്രൈവർസീറ്റിലേക്കു കയറ്റിവച്ചപ്പോൾ തന്റെ ദേഹത്ത് തട്ടിയെന്നും കാല് മാറ്റണമെന്നും ഡ്രൈവർ ആവശ്യപ്പെടുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന പെൺകുട്ടി തന്നെ ഡ്രൈവർ ശല്യപ്പെടുത്തിയെന്ന് പറഞ്ഞ് കാമുകനെ വിളിച്ച് വരുത്തുകയായിരുന്നു. കാല്‍ ഡ്രൈവര്‍ സീറ്റിലേക്കു കയറ്റി വച്ചപ്പോള്‍ തന്റെ ദേഹത്തു തട്ടിയെന്നും കാല്‍ മാറ്റാന്‍ ആവശ്യപ്പെട്ട ഉടന്‍ പെണ്‍കുട്ടി അനുസരിച്ചുവെന്നും രതീഷ് പറയുന്നു. എന്നാൽ

11.30ന് തൃശൂർ കെഎസ്ആർടിസി ഡിപ്പോയുടെ പ്രവേശന കവാടത്തിലെത്തിയപ്പോൾ കാമുകിയ്‌ക്കേറ്റ മാനഹാനി ചോദ്യം ചെയ്യാൻ കാറിൽ പാഞ്ഞെത്തി യുവാവ് ബസ് തടയുകയായിരുന്നു. തന്റെ കാമുകിയോട് മാപ്പ് പറയണമെന്ന യുവാവിന്റെ ആവശ്യം. ഇത് നടക്കാതെ വന്നതോടെ പുറത്ത് നിന്ന് ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. പിടിവലിക്കിടെ സീറ്റിനും സ്റ്റിയറിങ്ങിനും മറ്റും കേടുപാടു സംഭവിച്ചു. ബസ് എടുക്കാതിരിക്കാൻ താക്കോൽ യുവാവ് ഊരിയെടുക്കുന്നതിനിടെ പൊട്ടിപോയതോടെ ആട്ടോമാറ്റിക്ക് വാതിൽ തുറക്കാനാവാത്ത സ്ഥിതിയായി. ഇതോടെ സാഹസികമായി കാമുകിയുമായി മുങ്ങാനുള്ള കാമുകന്റെ ശ്രമവും പാളി.

 

 

 

രംഗം വഷളായതിന് പിന്നാലെ സ്റ്റാന്റിനകത്തേയ്ക്ക് ബസ് കൊണ്ടിട്ടപ്പോൾ കാമുകിയെ അന്വേഷിച്ച് കാമുകൻ സ്റ്റാൻഡിനകത്തേക്കും, കാമകനെത്തേടി പെൺകുട്ടി കാറിനടുത്തേക്കും ഓടിയതോടെ ആളുകളുടെ ശ്രദ്ധ ഇവരിലേയ്ക്കായി. തുടർന്ന് ഇവരെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെയും കാർ നമ്പറിന്റെയും അടിസ്ഥാനത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. ബസ് തടഞ്ഞതിനും ഡ്രൈവറെ മർദ്ദിച്ചതിനുമാണ് യുവാവിനെതിരെ കേസെടുത്തത്. പെൺകുട്ടിയെ ശല്യം ചെയ്തെന്ന പരാതിയിൽ ബസ് ഡ്രൈവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (2 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (2 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (3 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (3 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (3 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (3 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (3 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (3 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (4 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (6 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (7 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (7 hours ago)

Malayali Vartha Recommends