തോക്കുകള്‍ കാണാതായെന്ന കണ്ടെത്തല്‍ വസ്തുതാ വിരുദ്ധമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം;നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ ബാനറുകളും പ്ളക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിഷേധം; സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ വാദം മുഖ്യമന്ത്രി തള്ളി

പോലീസിന്റെ കൈവശമുള്ള തോക്കുകളും തിരകളും കാണാതായെന്ന വാര്‍ത്ത ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎജി റിപ്പോര്‍ട്ടില്‍ നിയമസഭയില്‍ മറുപടി നല്‍ക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന പൊലീസിന്റെ തോക്കുകളും തിരകളും കാണാനില്ലെന്ന സി.എ.ജി റിപ്പോര്‍ട്ടിനെ ഉയര്‍ത്തിക്കാട്ടി നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം ബാനറുകളും പ്ളക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിഷേധിച്ചു. സി.എ.ജി റപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി കാര്യവിവരങ്ങള്‍ സഭയില്‍ അവതരിപ്പിച്ചു.
തോക്കുകള്‍ കാണാതായെന്ന കണ്ടെത്തല്‍ വസ്തുതാ വിരുദ്ധമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ അന്വേഷണത്തിൽ തിരകള്‍ കാണാതായിട്ടുണ്ട്. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ വാദം മുഖ്യമന്ത്രി തള്ളി. കാണാതായ തിരകള്‍ക്ക് പകരം തിരവെച്ച പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. വെടിയുണ്ടകള്‍ക്ക് പകരം വ്യാജവെടിയുണ്ട കണക്കില്‍ പെടുത്തിയകേസില്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിട്ട്. 2015ല്‍ മൂന്നുപേരടങ്ങുന്ന ബോര്‍ഡ് തിരകളുടെ എണ്ണത്തില്‍ കുറവില്ലെന്ന് അന്ന് സീല്‍ ചെയ്ത പെട്ടികള്‍ തുറക്കാതെ തന്നെ കുറവില്ലെന്ന് റപ്പോര്‍ട്ട് നല്‍കിയത് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഉണ്ടകള്‍ കാണാതായത് മറച്ചുവയ്ക്കാനാണെന്നും പിണറായി പറഞ്ഞു. കുറ്റാരോപിതരായ 11 പേര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുന്നു.
സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് നിയമസഭയുടെ ഭാഗമാക്കിയ രേഖയാണ്. സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നുവെന്നത് വസ്തുത തന്നെയാണ്.സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് നിയമസഭയിലാണ്. ചോര്‍ന്നത് ആരോഗ്യകരമായ കീഴ്‌വഴക്കമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























