ഒരു വര്‍ഷം ശ്രമിച്ചിട്ടും വരാത്ത വൈദ്യുതി 'അദാലത്തിലൂടെ' എത്താന്‍ എടുത്തത് 24 മണിക്കൂര്‍!

മങ്ങാരം കൂട്ടുവാളക്കുഴി വീട്ടില്‍ രാജന്‍പിള്ളയും കുടുംബവും വീട്ടിലേക്ക് വൈദ്യുതി ബന്ധം ലഭിക്കാനായി കാത്തിരുന്നത് ഒരു വര്‍ഷമാണ്.
വൈദ്യുതി ഇല്ലാത്തതു മൂലം പ്ലസ്ടുവിനും പത്തിലും പഠിക്കുന്ന മക്കളുടെ പഠനം ബുദ്ധിമുട്ടിലായിരുന്നു. വൈദ്യുതി ബന്ധത്തിനു വേണ്ടി പലവട്ടം ശ്രമിച്ചെങ്കിലും കിട്ടിയില്ല.
തുടര്‍ന്നാണ് വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയില്‍ പത്തനംതിട്ടയില്‍ നടന്ന അദാലത്തില്‍ പരാതിയുമായെത്തിയത്. അദാലത്തില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചത് രാജന്‍പിള്ളയുടെ സാഹചര്യം മനസ്സിലാക്കിയ കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തന്നെയാണ്.
സിഐടിയു അടൂര്‍ ഡിവിഷന്‍ വയറിങ് പണികളും ചെയ്തു. എഡിഎമ്മിന്റെ പരിഗണനയിലായിരുന്ന പരാതിയിലായിരുന്നു അദാലത്തില്‍ 24 മണിക്കൂറിനകം പരിഹാരം കണ്ടത്. തുടര്‍ന്ന് അധികൃതര്‍ 3 വൈദ്യുതിത്തൂണുകള്‍ സ്ഥാപിച്ച് ലൈന്‍ വലിച്ചു വീട്ടില്‍ വെളിച്ചം എത്തിച്ചു.
https://www.facebook.com/Malayalivartha

























