നിലമ്പൂര്‍ നാടുകാണി ചുരത്തില്‍ വീണ്ടും ചരക്കു ലോറിക്ക് തീ പിടിച്ചു, ഡ്രൈവറുടെ കുടുംബവും ലോറിക്കുള്ളിലുണ്ടായിരുന്നു, സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ ദുരന്തം

നിലമ്പൂര്‍ നാടുകാണി ചുരത്തില്‍ വീണ്ടും ചരക്കു ലോറിക്ക് തീ പിടിച്ചു. . തിങ്കളാഴ്ച രാവിലെ 11.30ഓടെ എക്‌സൈസ് ചെക് പോസ്റ്റിന് സമീപമാണ് സംഭവം നടന്നത്. ആന്ധ്രയില്‍ നിന്ന് സിമന്റുമായി എത്തിയ 12 ചക്രമുള്ള ലോറിയുടെ ടയറാണ് ചൂടായി കത്തിയത്. ഡ്രൈവറുടെ കുടുംബവും ലോറിക്കുള്ളിലുണ്ടായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഞായറാഴ്ച ചുരത്തില്‍ ചരക്കുലോറി തീ പിടിച്ച് കത്തിനശിച്ചിരുന്നു.
https://www.facebook.com/Malayalivartha

























