സംശയ മുനയിൽ ആ ഒരാൾ!!! അയാൾ ദേവനന്ദയ്ക്ക് പ്രിയപ്പെട്ടത്; അന്വേഷണ സംഘം അയാൾക്ക് പിന്നാലെ ; വീട്ടുക്കാരും സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു; നാടിനെ നടുക്കിയ മരണത്തിന്റെ ഉത്തരം ഉടൻ?

ദേവനന്ദയുടെ മരണത്തിന് പിന്നിൽ ഒരാൾ ഉണ്ടെന്നു സംശയിക്കുന്നു, ഒരാളെ സംശയിക്കുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആ ഒരാളെ പൊലീസ് നിരീക്ഷിച്ചു വരികയാണ് ഇപ്പോൾ ചെയ്യുന്നത്. കസ്റ്റഡിയില്‍ എടുത്തിട്ടില്ലെങ്കിലും പൊലീസിന്റെ കണ്ണുകള്‍ ഇയാള്‍ക്ക് പിന്നിലുണ്ട്. വീടുമായി അടുത്ത ബന്ധമുള്ള ആളായതിനാല്‍ കുട്ടിയുമായി നല്ല അടുപ്പമുള്ളയാളാണ് അയാൾ . ദേവനന്ദ യെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയാണോ എന്ന സംശയം ബലപ്പെടുകയാണ്. വീടുമായി അടുപ്പമുള്ള ആരെങ്കിലും കുട്ടിയെ എടുത്തുകൊണ്ടുപോയതാകാമെന്ന ബന്ധുക്കളുടെ സംശയത്തില്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിക്കുകയും ചെയ്തു. ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി 100 മീറ്ററോളം ദൂരം നടന്ന് ആറ്റിന്‍കരയില്‍ എത്തിയതെങ്ങനെയെന്ന ചോദ്യം ശക്തമായി നിലനിൽക്കുന്നു. മാത്രമല്ല പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ ഒന്നും തന്നെയില്ല. വീട്ടില്‍ ഇളയ കുഞ്ഞിനൊപ്പം ഇരിയ്ക്കുന്നതിനിടെയായിരുന്നു ദേവനന്ദയെ കാണാതായത്.
ദേവനന്ദയുടെ ചെരിപ്പ് ഹാളില്‍ തന്നെ ഉണ്ടായിരുന്നു. ചെരിപ്പിന്റെ മണംപിടിച്ചായിരുന്നു പൊലീസിന്റെ ട്രാക്കര്‍ ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ പുഴയുടെ തീരത്തേക്കും ഓടിയത്. ഇതെല്ലാം വിരൽ ചൂണ്ടുന്നത്...കുട്ടിയെ അടുത്ത് പരിചയമുള്ള വ്യക്തിയാണ് ഈ കര്മ്മം ചെയ്തത് എന്നാണ്. വീടിനെയും കുട്ടിയെയും നന്നായി അറിയുന്ന ഒരാള്‍ കുട്ടിയെ എടുത്തുകൊണ്ടുപോയാല്‍ കുട്ടി ബഹളം വയ്ക്കാനിടയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
. അങ്ങനെ കൊണ്ടുപോയതിനാലാകാം ചെരിപ്പ് ഇടാതിരുന്നത്. ചെരിപ്പില്ലാതെ ദുര്‍ഘടമായ വഴിയിലൂടെ കുട്ടി നടന്ന് പുഴയുടെ സമീപത്ത് എത്തില്ലെന്ന ബന്ധുക്കൾ മൊഴി നൽകിയിരുന്നു. വീട്ടിലെ ഹാളില്‍ മൂന്ന് മാസം പ്രായമുള്ള അനുജന്‍ ദേവദത്തിനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് അപ്രത്യക്ഷമായത് സംശയങ്ങള്‍ക്ക് വഴി മാറിയപ്പോൾ തെളിഞ്ഞ് വന്നത് മറ്റു സാധ്യതകളായിരുന്നു. കുറഞ്ഞ സമയംകൊണ്ട് വീട്ടിലേക്ക് കടന്നുവന്നതാരാണെന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുന്നത്.
വീടുമായി ബന്ധമുള്ള എല്ലാവരുടെയും പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. നേരിയ സംശയമുള്ളവരെ മൊഴിയെടുക്കാനെന്ന നിലയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നുണ്ട്. നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയതില്‍ പൊലീസ് സംശയിക്കുന്ന നാലുപേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കുട്ടിയുടെ തിരോധാനത്തിന് ശേഷം ഇവരുടെ പെരുമാറ്റം, ഫോണ്‍ കാളുകള്‍, പ്രദേശത്തെ സാന്നിദ്ധ്യം എന്നിവയൊക്കെ അന്വേഷണ സംഘം പിന്തുടരുന്നു .ദേവനന്ദ നേരത്തെയും മുന്‍പ് രണ്ട് തവണ വീട്ടില്‍ നിന്നിറങ്ങി നടന്നിട്ടുണ്ടെന്നത് അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുമുണ്ട്. എന്നാല്‍ അതിന് ശേഷം കുട്ടിയ്ക്ക് രക്ഷിതാക്കളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും നല്ല രീതിയില്‍ ഉപദേശം കിട്ടിയിരുന്നു. പിന്നീട് പക്വതയോടെ മാത്രമാണ് കുട്ടി എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നത്. എന്നാല്‍ കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് കുട്ടി മരിച്ചതെന്നതാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നത്. കാണാതായി മിനിട്ടുകള്‍ക്കകംതന്നെ അന്വേഷണം തുടങ്ങിയിരുന്നു. പുഴയിലടക്കം അപ്പോള്‍ത്തന്നെ തെരച്ചിലും നടത്തി. എന്നിട്ടും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് വിളിപ്പാടകലെത്തന്നെയാണ്.
സംശയങ്ങള്‍ക്ക് ശരിയായ ഉത്തരം കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് അന്വേഷണ സംഘം.തിരോധാനത്തിന് തൊട്ട് മുന്‍പ് കുട്ടി അമ്മ ധന്യ തുണി അലക്കുന്നിടത്തേക്ക് ചെന്നിരുന്നു. അവിടെ നിന്ന് ധന്യ വഴക്കുപറഞ്ഞാണ് തിരികെ അയച്ചത്. ഇതിന് ശേഷം ആരുടെയോ സാന്നിദ്ധ്യം വീട്ടില്‍ ഉണ്ടായിട്ടുണ്ടാകുമെന്ന കാര്യത്തില്‍ സംശയങ്ങള്‍ക്ക് ബലം വയ്ക്കുകയാണ്. നിരപരാധികള്‍ക്ക് വേദനയുണ്ടാകാത്ത വിധം ശാസ്ത്രീയമായ തെളിവെടുപ്പും ചോദ്യം ചെയ്യലും മതിയെന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരെയും അതീവ രഹസ്യമായി നിരീക്ഷിക്കുകയാണ് അന്വേഷണ സംഘം ഇപ്പോൾ ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























