കുളത്തൂപ്പുഴയില്‍ നിയന്ത്രണം വിട്ട ബൈക്ക് ചരക്കുലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരുക്ക്

നിയന്ത്രണംവിട്ട ബൈക്ക് ചരക്കുലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരുക്ക്. കടയ്ക്കല്‍ സ്വദേശി വിഷ്ണുവിനാണ് ഗുരുതര പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുളത്തൂപ്പുഴ വച്ചായിരുന്നു അപകടം നടന്നത്. തമിഴ്‌നാട്ടില്‍നിന്ന് തിരുവനന്തപുരം ആറ്റുകാല്‍ ദേവീക്ഷേത്രത്തിലേക്ക് സാധനങ്ങളുമായിവന്ന ലോറിയുമായി കുളത്തൂപ്പുഴയിലേക്ക് വരുകയായിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
ലോറിയില്‍ ഇടിച്ചുകയറിയ ബൈക്കും യുവാവും ലോറിക്കടിയില്‍ കുടുങ്ങി. നാട്ടുകാര്‍ ഏറെ പരിശ്രമിച്ചെങ്കിലും പുറത്തെടുക്കാനായില്ല. കുളത്തൂപ്പുഴ പോലീസ് സ്ഥലത്തെത്തി ലോറി മുന്നോട്ടുനീക്കി ഏറെ ബുദ്ധിമുട്ടിയാണ് യുവാവിനെ പുറത്തെടുത്തത്. അരയ്ക്കുതാഴെ സാരമായി പരുക്കേറ്റ യുവാവിനെ തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
de
https://www.facebook.com/Malayalivartha

























