വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് ആലപ്പുഴയില്‍ പിടിയിലായി

തുറവൂരില്‍ സ്വന്തം വീട്ടുമുറ്റത്ത് കഞ്ചാവ് വളര്‍ത്തിയതിന് കുത്തിയതോട് ചാലാപ്പള്ളി വീട്ടില്‍ ഷാരോണ്‍ (24) പിടിയിലായി.
വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തുന്നതായി ജനമൈത്രി പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഷാരോണ്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
വീടിനു പിന്നില്‍ ചാക്കിലായി ഒന്നിലധികം കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതായി പൊലീസ് കണ്ടെത്തി.
ചേര്‍ത്തല ഡിവൈഎസ്പി എ.ജി.ലാലിന്റെ നിര്‍ദേശപ്രകാരമാണ് ഇയാളെ പിടികൂടിയത്.
ബീറ്റ് ഓഫിസര്‍മാരായ കെ.ആര്‍.രതീഷ്, പി.പ്രവീണ എന്നിവര്‍ക്കായിരുന്നു രഹസ്യ വിവരം ലഭിച്ചത്.
https://www.facebook.com/Malayalivartha
























