Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഡിജി പി മാർക്ക് വില്ല നിർമ്മിച്ചതിൽ തെറ്റില്ല; കാർ വാങ്ങിയത് ടെണ്ടർ വിളിച്ച്; സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റയെ പൂർണമായി പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ; ഡിജിപിയെ കാണുമ്പോൾ മുഖ്യമന്ത്രിക്ക് ചങ്കിടിപ്പാണെന്ന് പി.ടി. തോമസ് പറഞ്ഞപ്പോൾ തന്നെ പൊള്ളിക്കാൻ നോക്കേണ്ടെന്ന് മുഖ്യമന്ത്രി

02 MARCH 2020 04:32 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റയെ പൂർണമായി പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവന കേട്ടപ്പോൾ 2016 ൽ ജേക്കബ് തോമസിനെ അനുകൂലിച്ച് പിണറായി നടത്തിയ പ്രസ്താവനയാണ് എം എൽ എമാർ ഓർത്തത്.

ബഹ്റയെ മാറ്റുമെന്ന് ആരും പ്രതീക്ഷിക്കരുതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. സി എജിയുടെ റിപ്പോർട്ട് അദ്ദേഹം പൂർണമായും തള്ളി ഡിജി പി മാർക്ക് വില്ല നിർമ്മിച്ചതിൽ തെറ്റില്ല. കാർ വാങ്ങിയത് ടെണ്ടർ വിളിച്ച്. ഡിജിപിയെ കാണുമ്പോൾ മുഖ്യമന്ത്രിക്ക് ചങ്കിടിപ്പാണെന്ന് പി.ടി. തോമസ് പറഞ്ഞപ്പോൾ മുഖ്യമന്ത്രി ചൂടായി. തന്നെ പൊള്ളിക്കാൻ നോക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെന്നിത്തലയുടെ ആക്ഷേപങ്ങളെയും മുഖ്യമന്ത്രി തള്ളി. സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യവും തള്ളി. ചട്ടപ്രകാരം നടപടി വരുമെന്ന് അദ്ദേഹം പറഞ്ഞു. സി എജി റിപ്പോർട്ട് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുമെന്ന് പറഞ്ഞു. പോലീസിൽ വൻ അഴിമതിയാണെന്ന് പറഞ്ഞ പി ടി തോമസിന് ചുട്ട മറുപടിയാണ് നൽകിയത്.

ലാവ്ലിൻ കേസിൽ ദൽഹിയിലെ പാലമാണ് ബഹിറ എന്ന ആക്ഷേപത്തെ മുഖ്യമന്ത്രി ക്രുദ്ധനായി നേരിട്ടു. തനിക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ക്ഷോഭത്തോടെ പ്രതികരിച്ചു. ബഹ്റക്കെതിരെ സി ബി ഐ അന്വേഷണം നടക്കാത്ത കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബഹ്റക്ക് ഒന്നും സംഭവിക്കില്ലെന്ന കാര്യമാണ് നിയമസഭയിൽ നിന്നും വ്യക്തമായത്. പ്രതിപക്ഷം എത്ര തന്നെ ചാടിയിട്ടും കാര്യമില്ലെന്ന് മുഖ്യമന്ത്രി അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കി.

എന്നാൽ നിയമസഭയിൽ മുഖ്യമന്ത്രി പിന്തുണച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് ഒക്കെ പിന്നീട് വലിയ അബദ്ധമാണ് സംഭവിച്ചിട്ടുള്ളത്. ജേക്കബ് തോമസ് ആണ് ആദ്യത്തെ ഉദാഹരണം. ജേക്കബ് തോമസിന്റെ കട്ടിൽ കണ്ട് പനിക്കരുതെന്ന് ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ നിയമസഭാ പ്രസംഗം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ജേക്കബ് തോമസ് പുറത്തായി. അതിന് ശേഷം മുഖ്യമന്ത്രി നിയമസഭയിൽ പ്രശംസിച്ചാൽ അവരുടെ കാര്യം കുഴപ്പത്തിലാകുമെന്ന് ഒരു ചൊല്ല് തന്നെയുണ്ടായി.

ബഹ്റയെ പിന്തുണക്കുന്ന രീതിയിൽ സംസാരിക്കുമ്പോഴും തന്നെ വിവാദത്തിലാക്കിയതിൽ മുഖ്യമന്ത്രിക്ക് ബഹ്റയോട് അമർഷമുണ്ട്. ബഹ്റയുടെ നിയമനം പൂർണമായും തന്റെ തീരുമാനമായതിനാൽ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ തള്ളി പറയാൻ കഴിയില്ല. തള്ളി പറഞ്ഞാൽ പാർട്ടി പോലും തനിക്കൊപ്പം നിൽക്കില്ല. ജേക്കബ് തോമസിന്റെ കാര്യത്തിലും ഇതായിരുന്നു മുഖ്യമന്ത്രിയുടെ അവസ്ഥ.

എന്നാൽ ജേക്കബ് തോമസിനെ പോലെയല്ല ബഹ്റ. അദ്ദേഹത്തിന് നിൽക്കാൻ അറിയാം. ആരെയും പിണക്കാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സാമർത്ഥ്യവുമുണ്ട്. പ്രതിപക്ഷം പോലും ബഹ്റയുടെ കാര്യത്തിൽ സ്വരം കടുപ്പിക്കുന്നത് അതു കൊണ്ടാണ്. ചെന്നിത്തലയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രനുമായിട്ട് മാത്രമാണ് അകലം സൂക്ഷിക്കുന്നത്.

അതേ സമയം പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ബഹ്റയെ തള്ളിയാൽ മുഖ്യമന്ത്രി അദ്ദേഹത്തെ സഹായിക്കുന്നത് അവസാനിപ്പിക്കും. ബഹ്റയുടെ ഭാവി പി എ സി യുടെ കൈയിലാണ്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (3 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (3 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (4 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (4 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (4 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (4 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (4 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (4 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (5 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (7 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (7 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (8 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (8 hours ago)

Malayali Vartha Recommends