ഇന്ത്യയില്‍ കൊറോണ ബാധ;ഡല്‍ഹിയിലും തെലുങ്കാനയിലുമായി രണ്ട് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയില്‍ കൊറോണ ബാധ. ഡല്‍ഹിയിലും തെലുങ്കാനയിലുമായി രണ്ട് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലേക്കും, ദുബായില്‍ നിന്ന് തെലുങ്കാനയിലെജ്ജും എത്തിയവാർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
കോവിഡ് 19മൂലം ലോകമാകെ മരിച്ചവരുടെ എണ്ണം ഇതിനകം തന്നെ മൂവായിരം കവിഞ്ഞു. ചൈനയില്‍ ഇന്നലെ മാത്രം മരിച്ചത് 42പേരാണ്. ഇതോടെ മരണം 2912 ആയി. ഏറ്റവും കൂടുതല്‍ മരണം ഇറാനിലാണ്. ഇറാനിൽ 54പേര്‍ മരിച്ചു, ഇറാനില്‍ 978 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. യു.എസില്‍ ഇന്ന് ഒരാള്‍ കൂടി മരിച്ചതോടെ മരണം 2 ആയി.
യുറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ് 19 പടരുകയാണ്. ലോകത്തിലുടനീളം 87000 പേര്‍ക്ക് ഇതോടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് 19 വ്യാപനം തടയാന്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കി ഖത്തറില്‍ രണ്ടുപേര്‍ക്കും കുവൈത്തില്‍ ഒരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഒമാനില്‍ മുന്‍കരുതലിന്റെ ഭാഗമായി 1320 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് 19 ഭീക്ഷണിയെത്തുടര്‍ന്ന് മോട്ടോ ജി ബി ബൈക്ക് റേസിംഗ് റദ്ദാക്കി.
https://www.facebook.com/Malayalivartha
























