മൃതദേഹം കണ്ടെടുക്കുന്നതിന് പതിനെട്ടോ ഇരുപതോ മണിക്കൂറുകള്‍ക്കിടയിൽ മരണം; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ദേവനന്ദ മുങ്ങിമരിച്ചതാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംശയിക്കത്തക്കതായ യാതൊന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലില്ല. മൃതദേഹം കണ്ടെടുക്കുന്നതിന് പതിനെട്ടോ ഇരുപതോ മണിക്കൂറുകള്‍ക്കിടയിൽ കുട്ടി മരിച്ചു. എന്നാല്‍ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി കിട്ടുന്നതോടെ കേസില്‍ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണു പൊലീസ് ഇപ്പോൾ ഉള്ളത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിക്കുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ തന്നെ ലഭിക്കുന്നത്.
വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു രിച്ച ദേവനന്ദ. കുടവട്ടൂര്‍ നന്ദനത്തില്‍ സി.പ്രദീപ് ധന്യ ദമ്ബതികളുടെ മകളായ ദേവനന്ദയുടെ മൃതദേഹം പള്ളിമണ്‍ ആറ്റില്‍ നിന്നു വെള്ളിയാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























