യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ചടങ്ങില്‍ താരമായി വനിതാ പോലീസ് ഉദ്യോഗസ്ഥ

ഏറെ ശ്രദ്ധേയയായി ഒരു വനിത പോലീസ് ഉദ്യോഗസ്ഥ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നോയ്ഡ സന്ദര്‍ശനത്തിന് സുരക്ഷയൊരുക്കാന്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ എത്തിയത് ഒന്നര വയസുള്ള മകനെയുമെടുത്ത്. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളെയുംകൊണ്ട് ഡ്യൂട്ടിക്ക് എത്തുന്നത് പതിവില്ലാത്തതിനാല്‍ പ്രീതി റാണി എന്ന കോണ്‍സ്റ്റബിള്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലെ ശ്രദ്ധാകേന്ദ്രമായി. നിരവധിപേര്‍ മൊബൈല്‍ ഫോണില്‍ ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്തി.
1452 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നോയ്ഡയിലെത്തിയത്. 1369 കോടിയുടെ വികസന പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു. അതിനിടെ, മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിന് സുരക്ഷയൊരുക്കാന്‍ നിയോഗിക്കപ്പെട്ട നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രീതി റാണി മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു.
ഭര്‍ത്താവിന് പരീക്ഷ ഉള്ളതിനാല്‍ താന്‍ ഡ്യൂട്ടിക്കെത്തുന്നതോടെ മകന്‍ വീട്ടില്‍ തനിച്ചാകും. അതുകൊണ്ടാണ് അവനെയുംകൊണ്ട് എത്തേണ്ടിവന്നതെന്ന് കോണ്‍സ്റ്റബിള്‍ പറഞ്ഞു. ഗ്രേറ്റര്‍ നോയ്ഡ പോലീസ് സ്‌റ്റേഷനില്‍ ജോലിചെയ്യുന്ന പ്രീതി റാണിയെ തിങ്കളാഴ്ച രാവിലെ ആറുമുതല്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു.
https://www.facebook.com/Malayalivartha
























