ആഴ്ചയില്‍ രണ്ടു ദിവസം എഴുന്നെള്ളിക്കാം.... തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നതിനുള്ള വിലക്ക് നീക്കി

ആഴ്ചയില്‍ രണ്ടു ദിവസം എഴുന്നെള്ളിക്കാം. തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നതിനുള്ള വിലക്ക് നീക്കി. തൃശ്ശൂര്‍ പാലക്കാട് ജില്ലകളില്‍ കര്‍ശന വ്യവസ്ഥകളോടെ ആഴ്ചയില്‍ രണ്ട് ദിവസം എഴുന്നള്ളിക്കാം. നാട്ടാന നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. മുഴുവന്‍ സമയവും എലിഫന്റ് സ്‌ക്വഡും വിദഗ്ദ ഡോക്ടര്‍മാരും പരിശോധനയും ഉണ്ടാവണം. ആവശ്യമായ വിശ്രമവും ചികിത്സയും തുടരണമെന്നും വ്യാവസ്ഥയിലുണ്ട്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആനയ്ക്ക് വിലക്ക് വന്നത്. പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് തൃശ്ശൂര്‍ പൂരത്തിന്റെ വിളംബരമായ തെക്കേഗോപുരവാതില്‍ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂര്‍ നേരത്തേക്ക് നിബന്ധനകളോടെ എഴുന്നള്ളിച്ചിരുന്നു.
https://www.facebook.com/Malayalivartha
























