നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ എസ്.ഐ വി.കെ സാബു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ എസ്.ഐ വി.കെ സാബു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. കസ്റ്റഡി മരണ കേസിലെ ഒന്നാം പ്രതിയാണ് എസ്ഐ സാബു. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത സിബിഐ, ഈ ഉദ്യോഗസ്ഥനെ വീണ്ടും അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഒന്നാം പ്രതിയായ എസ് ഐയുടെ ജാമ്യാപേക്ഷയെ സിബിഐ എതിര്‍ക്കാനാണ് സാധ്യത. കേസിലെ ഏഴ് പ്രതികളും പൊലീസ് ഉദ്യോഗസ്ഥരാണ്. അന്വേഷണം നടക്കുന്നതിനിടയില്‍ ഏഴ് പ്രതികളും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. സിബിഐ എസ്പിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. സാമ്പത്തിക തട്ടിപ്പുകേസില്‍ കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ കഴിഞ്ഞ ജൂണ്‍ 21നാണ് പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടത്.
"
https://www.facebook.com/Malayalivartha

























