കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ല.... പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ...

പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ... കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ലെന്ന് സി.ബി.ഐ. എറണാകുളം സി.ജെ.എം. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. പലവട്ടം ആവശ്യപ്പെട്ടിട്ടും കേസ് ഡയറി നല്‍കാത്തത് അന്വേഷണത്തെ ബാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിപ്രകാരമാണ് കോടതി സി.ബി.ഐ.യോട് റിപ്പോര്‍ട്ട് ആരാഞ്ഞത്.
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തില്ലെന്നാണ് മാതാപിതാക്കളുടെ പരാതി. അന്വേഷണത്തിന്റെ തത്സ്ഥിതി അറിയിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബറില്‍ കേസിന്റെ അന്വേഷണം ഏറ്റെടുത്തെന്നാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. ആവശ്യപ്പെട്ട രേഖകളില്‍ ബേക്കല്‍ പോലീസ് കോടതിയില്‍ നല്‍കിയതു മാത്രമാണ് സി.ബി.ഐ.ക്കു കിട്ടിയത്. ക്രൈംബ്രാഞ്ചിന്റെ നിഷേധാത്മക നിലപാടുമൂലം അന്വേഷണത്തില്‍ ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്ന് സി.ബി.ഐ. പറയുന്നു. സര്‍ക്കാരിന്റെ താത്പര്യപ്രകാരമാണ് ക്രൈംബ്രാഞ്ച് നടപടി വൈകിപ്പിക്കുന്നതെന്നാണ് സി.ബി.ഐ.യുടെ വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha
























