ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവനന്തപുരം നഗരപരിധിയ്ക്കുള്ളില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി

ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവനന്തപുരം നഗരപരിധിയ്ക്കുള്ളില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. പൊങ്കാല ഉത്സവത്തിന് ദേവിക്ക് കാപ്പുകെട്ടി ഇന്നലെ തുടക്കമായി. ഇനിയുള്ള പത്തുനാള്‍ പൊങ്കാ ഉല്‍സവത്തിന്റെ ആഘോത്തിലാണ് അനന്തപുരി. മാര്‍ച്ച് ഒന്‍പതിനാണ് പൊങ്കാല. നെടിയവിള കുടുംബക്കാര്‍ എത്തിച്ച കാപ്പ് ദേവീസ്തുതികളോടെ ക്ഷേത്ര അധികൃതര്‍ ഏറ്റുവാങ്ങി. തോറ്റംപാട്ടിന്റെ അകമ്ബടിയാടെയാണ് കാപ്പ് കെട്ടി ദേവിയെ കുടിയിരുത്തിയത്.
വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രണ്ടു കാപ്പുകളില്‍ ഒന്ന് മേല്‍ശാന്തിയുടെ കൈകളിലും മറ്റൊന്ന് ദേവിയുടെ ഉടവാളിലും കെട്ടി. മൂന്നാം ഉല്‍വസ ദിവസമായ ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിക്ക് കുത്തിയോട്ട വൃതം ആരംഭിക്കും. ഒന്‍പതാം ഉല്‍സവദിനമായ കുഭമാസത്തിലെ പൂരം നാളിലാണ് ആറ്റുകാല്‍ പൊങ്കാല.
https://www.facebook.com/Malayalivartha

























