അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന എല്‍കെജി വിദ്യാര്‍ത്ഥി പാമ്പു കടിയേറ്റ് മരിച്ചു

അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് വയസുകാരന്‍ പാമ്പ് കടിയേറ്റു മരിച്ചു. എല്‍കെജി വിദ്യാര്‍ത്ഥിയായ ശിവജിത്താണ് ദാരുണമായി മരിച്ചത്. കൊല്ലം പുത്തൂരിലാണ് സംഭവം നടന്നത്. ഇന്നു പുലര്‍ച്ചെ അഞ്ച് മണിക്കാണ് ശിവജിത്തിന് പാമ്പ് കടിയേറ്റത്. തന്റെ കാലില്‍ എന്തോ കടിച്ചെന്ന് കുട്ടി അമ്മയെ അറിയിച്ചിരുന്നു. അമ്മ നോക്കിയപ്പോള്‍ കുട്ടിയുടെ കാലില്‍ രണ്ട് പാടുകളും ചോരയും വരുന്നത് ശ്രദ്ധയില്‍പെട്ടു.
ഉടന്‍ തന്നെ അടുത്തുള്ള വൈദ്യന്റെ അടുത്ത് ചികിത്സതേടിയ ശേഷം തിരികെ വീട്ടിലെത്തിയപ്പോഴേക്കും കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായിത്തുടങ്ങിയിരുന്നു. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























