എന്നെ എന്തോ കടിച്ചെന്ന് അഞ്ച് വയസ്സുകാരൻ; കാലിൽ കണ്ടത് കാലില്‍ കണ്ടത് രണ്ട് പാടുകളും ചോരയും; ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല; പാമ്പ് കടിയേറ്റ് ഒരു കുരുന്നിന്റെ ജീവൻ നഷ്ടമായി

പുത്തൂരില്‍ വീട്ടില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരന്‍ പാമ്ബ് കടിയേറ്റ് മരിച്ചു. മാവടി ആറ്റുവാശേരി തെങ്ങുവിള മണിമന്ദിരത്തില്‍ മണിക്കുട്ടന്റെ മകന്‍ ശിവജിത്താണ് പാമ്പിന്റെ കടിയേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു ശിവജിത്തിന് പാമ്ബ് കടിയേറ്റത്. തന്റെ കാലില്‍ എന്തോ കടിച്ചെന്ന് കുട്ടി അമ്മയെ അറിയിക്കുകയുണ്ടായി. അമ്മ നോക്കിയപ്പോള്‍ കുട്ടിയുടെ കാലില്‍ രണ്ട് പാടുകളും ചോരയും വരുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു . കാല്‍ നീരു വച്ചു വീര്‍ത്തതിനെ തുടര്‍ന്നു താലൂക്ക് ആശുപത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാവടി ജിഎല്‍പിഎസ് സ്കൂളില്‍ എല്‍.കെ.ജി വിദ്യാര്‍ഥിയായിരുന്നു കുട്ടി. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ഈ സംഭവം നടന്നത്. ചോര വരുന്നത് കണ്ടയുടൻ അടുത്തുള്ള വൈദ്യെന്റ ചികിത്സ തേടുകയും ചെയ്തു. എന്നാല്‍ അല്‍പസമയത്തിനകം കുട്ടിയുടെ നില വഷളാവുകയായിരുന്നു.കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചിരുന്നു. വീണ്ടും പാമ്പ് കടിയേറ്റ് ഒരു കുരുന്നിന്റെ ജീവൻ നഷ്ടമായിരിക്കുകയാണ്. കുഞ്ഞ് എന്തോ കടിച്ചെന്ന് അമ്മയോട് പറഞ്ഞിരുന്നു. ഇന്നലെ രാത്രിയാകാം പാമ്പ് കടിയേറ്റത് എന്നാണ് മാതാപിതാക്കളുടെ സംശയം. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ മറ്റും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഈയൊരു സാഹചര്യത്തിൽ പാമ്പ് കടിയേറ്റാൽ ചെയ്യേണ്ടുന്ന ചില പ്രാഥമിക ശുശ്രൂഷകളെ പറ്റി അറിഞ്ഞിരിക്കുക. കടിയേറ്റാല്‍ പേടിക്കാതെ,പരിഭ്രമിക്കാതെ,അധികം ശരീരം അനക്കാതെ,സമചിത്തതയോടെ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുക എന്നതാണ് തുടക്കത്തില്‍ ഏറ്റവും പ്രധാനം.കടിയേറ്റാല്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നത്,പരിഭ്രമിക്കുന്നത് പോലെ ഉള്ള കാര്യങ്ങള്‍ കൂടുതല്‍ അപകടം വിളിച്ചു വരുത്തും.കാരണം അങ്ങനെ ഒക്കെ ഉള്ള അവസ്ഥയില്‍ ഹൃദയം കൂടുതല്‍ വേഗതയില്‍ മിടിക്കുകയും കൂടുതല്‍ രക്തചംക്രമണം നടക്കുകയും അതോടെ വിഷം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടി വേഗത്തില്‍ പടരുകയും ആണ് ഉണ്ടാവുക. രോഗിയെ കഴിയുന്നതും അനങ്ങാന്‍ അനുവദിക്കാതെ വേണം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കേണ്ടത്.കടിയേറ്റ ഭാഗം അനക്കാതെ വെയ്ക്കാനും ശ്രദ്ധിക്കുക.
കഴിയുന്നതും രോഗിയുടെ ശരീരം ചലിക്കാത്ത അവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആണ് ശ്രമിക്കേണ്ടത് പ്രത്യേകിച്ചും കടിയേറ്റ കൈ കാലുകള്‍.കടിയേറ്റ ഭാഗം ഹൃദയത്തിന്റെ ലെവല്‍ നേക്കാള്‍ താഴ്ന്നു ഇരിക്കുന്ന രീതിയില്‍ പൊസിഷന്‍ ചെയ്യുന്നതാവും ഉത്തമം.കടി ഏറ്റത് കയ്യിലോ കാലിലോ ഒക്കെ ആണെങ്കില്‍ ഉയര്‍ത്തി പിടിക്കാതെ ശ്രദ്ധിക്കണം. കടിച്ച പാമ്പിന്റെ പ്രത്യേകതകള്‍ കഴിയുമെങ്കില്‍ ഓര്‍മ്മയില്‍ സൂക്ഷികുന്നത് നന്നാവും അതല്ലാതെ പാമ്പിനെ പിടിക്കാന്‍ പോയി വീണ്ടും കടി വാങ്ങാന്‍ സാധ്യത ഉണ്ടാക്കുന്നതും, വിലയേറിയ സമയം കളയുന്നത് അബദ്ധം ആവും.മൊബൈല്‍ ഫോണ്‍ ക്യാമറകളുടെ ഈ യുഗത്തില്‍പാമ്പിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കാവുന്നതാണ്(സുരക്തിതമായ അകലത്തില്‍ ആണെങ്കില്‍ മാത്രം).ഇതിന്റെ ഉദ്ദേശം കടിച്ച പാമ്പിനെ തിരിച്ചറിയുകയും അതിലൂടെ ഏതു തരം വിഷമാണ് ഉള്ളില്‍ എത്തിയത് എന്നും അറിഞ്ഞു മറു മരുന്ന് കൊടുക്കാന്‍ ആണ്.രോഗിക്ക് ഭക്ഷ്യവസ്തുക്കള്‍/ മരുന്നുകള്‍/ മദ്യം/ സിഗരറ്റ് ഇത്യാദി കൊടുക്കാതിരിക്കുക കാരണം ചില വസ്തുക്കള്‍ ഹൃദയമിടിപ്പ് കൂട്ടുന്നു രക്ത ചംക്രമണം കൂടുതല്‍ വേഗത്തില്‍ ആക്കുന്നു. പാമ്പ് കടിച്ച ഭാഗത്തു മുറിവുണ്ടാക്കി രക്തം ഒഴുക്കി കളയാന്‍ ശ്രമിക്കാന്‍ പാടില്ല.കാരണം ഇത് കൊണ്ട് കാര്യമായ ഗുണം ഇല്ല. യാതൊരു കാരണവശാലും മുറിവില്‍ നിന്ന് രക്തം വാ കൊണ്ട് വലിച്ചു എടുത്തു തുപ്പിക്കളയാന്‍ ശ്രമിച്ചു കൂടാ.ഇങ്ങനെ ചെയുന്നതിന് കാര്യമായ ഫലം ഉണ്ടാക്കാന്‍ കഴിയില്ല മാത്രമല്ല ഇത് ചെയ്യുന്ന വ്യക്തിക്ക് കൂടെ വിഷബാധ ഏല്‍ക്കാന്‍ ഉള്ള സാധ്യത ഉണ്ട്.
https://www.facebook.com/Malayalivartha

























