സുല്‍ത്താന്‍ ബത്തേരിയില്‍ കാറുമായി കൂട്ടിയിടിച്ച ബസ് മറിഞ്ഞ് ഒരു മരണം... നിരവധി പേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ ബത്തേരിയില്‍ കാറുമായി കൂട്ടിയിടിച്ച ബസ് മറിഞ്ഞ് ഒരു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. അമ്പലവയല്‍ നെല്ലാറ സ്വദേശി ദിപിനാണ് മരിച്ചത്. ബത്തേരി ഐഡിയല്‍ സ്‌കൂളിന് മുന്നിലായിരുന്നു അപകടം ഉണ്ടായത്.
കല്‍പ്പറ്റയില്‍ നിന്ന് ബത്തേരിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ കല്‍പ്പറ്റ, ബത്തേരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha

























