വയനാട്ടില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന യുവാവ് തൂങ്ങിമരിച്ച നിലയില്‍
വയനാട്ടില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന യുവാവ് തൂങ്ങിമരിച്ച നിലയില്‍. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനില്‍ (42) ആണ് തൂങ്ങിമരിച്ചത്. 2018 ലെ പ്രളയത്തില്‍ സനിലിന്റെ വീട് തകര്‍ന്നിരുന്നു.
എന്നാല്‍, ഇയാള്‍ക്ക് സഹായം ഒന്നും ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഭൂമിക്ക് കൈവശ രേഖയില്ലാത്തതിനാല്‍ ഭവന പദ്ധതിയിലും ഉള്‍പ്പെട്ടിരുന്നില്ല.
https://www.facebook.com/Malayalivartha