സഹോദരങ്ങളുടെ തർക്കം പരിഹരിക്കാനെത്തി, ഒടുക്കം സംഭവിച്ചത് മറ്റൊന്ന്... കയ്യാങ്കളിക്കിടയിൽ പെട്ട് തലയടിച്ച് വീണ് 19കാരന് ദാരുണാന്ത്യം; സംഭവം ബാലരാമപുരത്ത്
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍ക്കാനെത്തിയ യുവാവ് ബാലരാമപുരം മുടവൂര്‍പാറ ചാത്തലമ്ബാട്ടുകോണം വാറുവിളാകത്ത് വീട്ടില്‍ നന്ദു(അച്ചു,19) വീണ് തലയ്ക്ക് പരിക്കേറ്റ് മരിച്ചു. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. സഹോദരങ്ങളെ പിടിച്ചുമാറ്റുന്നതിനിടെ നിലത്തുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നന്ദുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.. പ്രഭ-ഗോപന് ദമ്ബതികളുടെ മകനായ നന്ദു ടൈല്‍സ് പണിക്കാരനാണ്. സഹോദരങ്ങളെ നരുവാമൂട് പൊലീസ് രാത്രി കസ്റ്റഡിയിലെടുത്തു. മൂന്നുമാസം മുമ്ബ് ബാലരാമപുരത്ത് നടന്ന വാഹനാപകടത്തില്‍ ഇവരുടെ പിതാവ് മരിച്ചിരുന്നു.
https://www.facebook.com/Malayalivartha