ഇല്ലെങ്കില്‍ വേണ്ട, ഒറ്റയ്ക്ക് ജീവിക്കും; സ്ത്രീധന സമ്പ്രദായത്തിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി
സ്ത്രീധന സമ്പ്രദായത്തിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി. 'നിങ്ങള്‍ക്കും ആകാം കോടീശ്വരന്' പരിപാടിയിലെ മത്സരാര്‍ഥി കൃഷ്ണ വിജയന്റെ ജീവിതകഥ കേട്ട സുരേഷ് ഗോപി പെട്ടന്ന് വികാരനിര്‍ഭരനായി സംസാരിക്കുകയായിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും മര്‍ദനവും ഭീഷണിയും നേരിടേണ്ടി വന്നതോടെ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോകുകയായിരുന്നു കൃഷ്ണ എന്ന മത്സരാർത്ഥി. താൻ നേരിടേണ്ടി വന്ന അനുഭവം പരിപാടിയില്‍ തുറന്നുപറയുന്നതിനിടെ സുരേഷ് ഗോപി ക്ഷുഭിതനാക്കുകയായിരുന്നു.
'ലോകത്തുള്ള പെണ്മക്കളുള്ള ഹതഭാഗ്യരായ അച്ഛനമ്മമാരെ ഓര്‍ത്താണ് എന്റെ ഹൃദയം നനയുന്നത്. ചില തീരുമാനങ്ങള്‍ ആണ്‍കുട്ടികള്‍ തന്നെ എടുക്കണം. പെണ്ണിന്റെ പേരില്‍ ഒരു പണവും വേണ്ട, അങ്ങനെയൊരു ദൃഢതീരുമാനം എടുത്ത നാല് ആണ്മക്കള് അടങ്ങിയ വീട്ടിലെ മൂത്ത മകനാണ് ഞാന്‍.
ഓരോരുത്തരും സ്വയം യോഗ്യത അളന്നാല്‍ എങ്ങനെയാണ് പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ യോഗ്യത നിശ്ചയിക്കാന്‍ ബാധ്യസ്തരാകുന്നത്. തിരിച്ച് പെണ്ണുങ്ങള് ഇനി ആണ്‍കുട്ടികളെ ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ യോഗ്യത നിശ്ചയിച്ച് ദൃഢമായി ചുടവടുറപ്പിച്ചാല്‍….ഈ ആണുങ്ങള് എന്തുചെയ്യും.'-സുരേഷ് ഗോപി പറഞ്ഞു.
'ആത്മരോഷം തന്നെയാണ്. എനിക്ക് രണ്ട് പെണ്‍കുട്ടികള്‍ ഉണ്ട്. അവര്‍ക്കു വരാന്‍ ഉദ്ദേശിക്കുന്ന ചെക്കന്മാര് കൂടി, ഈ അച്ഛനെ കണ്ടോളൂ മനസ്സിലാക്കിക്കോളൂ. ഇല്ലെങ്കില്‍ വേണ്ട, ഒറ്റയ്ക്ക് ജീവിക്കും.'-സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha