കേരളത്തില്‍ മീന്‍ലഭ്യത കുറഞ്ഞു; പുതിയ തീരങ്ങൾ തേടി മത്സ്യത്തൊഴിലാളികള്‍ വിദേശത്തേക്ക്
കേരളത്തില്‍ മീന്‍ലഭ്യത കുറഞ്ഞതോടെ ജോലികള്‍ തേടി വിദേശതീരത്തേക്ക് പോകാനൊരുങ്ങുകയാണ് മത്സ്യത്തൊഴിലാളികള്‍ . ഇറാന്, സൗദി, ഖത്തര്‍, യു.എ.ഇ., ബഹ്റൈന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മത്സ്യത്തൊഴിലാളികള്‍ ജോലിതേടി പോകുന്നത് . ഓഖിക്ക് ശേഷം മീന്‍ലഭ്യത ഗണ്യമായി കുറഞ്ഞെന്ന് തൊഴിലാളികള്‍ പറയുന്നത് . ഓഖി വീശിയടിച്ച മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടായത് .
പണിയില്ലാതായതും ദുരന്തത്തിലുണ്ടായ നഷ്ടവും തൊഴിലാളികളെ അങ്ങേയറ്റം കടക്കെണിയിലാക്കുകയും ചെയ്തു . ഇതോടെയാണ് പണിതേടി മറ്റുരാജ്യങ്ങളിലേക്ക് പോകാന്‍ മത്സ്യത്തൊഴിലാളികള്‍ തീരുമാനമെടുത്തത് . തെക്കന്‍ തീരങ്ങളായ പൊഴിയൂര്‍, പൂവാര്‍, കൊല്ലങ്കോട്, വള്ളവിള, നീരോടി പ്രദേശങ്ങളില്‍ കഴിഞ്ഞ നാലുവര്‍ഷമായി മത്സ്യസമ്ബത്തില്‍ വന്‍ കുറവായിരുന്നു ഉണ്ടായത് . ഇവിടെനിന്ന് മാത്രം നൂറിലധികം പേര് വിദേശതീരത്തേക്ക് ജോലി തേടി പോയിരുന്നു .
https://www.facebook.com/Malayalivartha