സ്കൂളുകള്‍ സംഘടിപ്പിക്കുന്ന സ്കൂള്‍ പഠന-വിനോദ യാത്രകള്‍ക്ക് അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍ വേണം
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പഠന - വിനോദ യാത്രകള്‍ക്കു ഗവ. അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരെ നിര്‍ബന്ധമാക്കി വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഉത്തരവ് ബാധകമാണ്.
തൃശൂര്‍ മണ്ണുത്തി ഡെയറി സയന്‍സ് ആന്‍ഡ് ടെക്നോളജി കോളജിലെ 39 അംഗ വിദ്യാര്‍ഥിസംഘത്തെ ടൂര്‍ ഓപ്പറേറ്റര്‍ കബളിപ്പിച്ചതിനെത്തുടര്‍ന്ന് അവര്‍ ഡല്‍ഹിയില്‍ കുടുങ്ങിയതിനു പിന്നാലെയാണ് ഈ നടപടി.
യാത്രകളുടെ ആസൂത്രണം അധ്യാപകര്‍ ഏറ്റെടുക്കണമെന്നും പൂര്‍ണ ഉത്തരവാദിത്തം സ്ഥാപന മേധാവികള്ക്കാണെന്നും ഉത്തരവിലുണ്ട്. അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വിവരങ്ങള്‍ക്ക്: www.keralatourism.org/tour-operators
https://www.facebook.com/Malayalivartha