കോവിഡ് 19 ലക്ഷണങ്ങളോടെ യുവാവ്; പരിശോധനകൾ കഴിഞ്ഞതോടെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും കാണാതായി; ആ രോഗി തിരികെ എത്തി
കോവിഡ് 19 ലക്ഷണങ്ങളോടെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും കാണാതായി. ആ രോഗി തിരികെ എത്തിയിരിക്കുകയാണ്. മുപ്പത്തടം സ്വദേശി മുഹമ്മദ് ഷാഫി (25)യായിരുന്നു കാണാതായത് . എന്നാൽ അദ്ദേഹം ഇപ്പോൾ ആശുപത്രിയില്‍ തിരിച്ചെത്തിയിരിക്കുന്നു.
തായ്ലന്ഡില് നിന്നെത്തിയ യുവാവ് കൊറോണ രോഗ ലക്ഷണങ്ങളോടെ ഇന്നലെയായിരുന്നു മെഡിക്കല്‍ കോളജില്‍ എത്തിയതും. പരിശോധനകള്‍ കഴിഞ്ഞപ്പോൽ ഇയാളെ ആശുപത്രിയില്‍ നിന്നും കാണാതാവുകയായിരുന്നു . സംഭവത്തില്‍ ജില്ലാ അഡീഷണല്‍ മെഡിക്കല്‍ ഓഫീസര്‍ കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു . ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ഇയാളെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതും.
https://www.facebook.com/Malayalivartha