ഇന്ത്യയില്‍ മുഴുവന്‍ സാമൂഹ്യമാധ്യമങ്ങൾ നിരോധിക്കാനുള്ള നീക്കത്തിന്റെ മുന്നോടിയോ; മോദിയുടെ ട്വീറ്റിനുപിന്നിലെ തരൂരിന്റെ കണ്ടെത്തൽ...

കഴിഞ്ഞ ദിവസമാണ് തന്റെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലു യൂട്യൂബിലും ഉളള അക്കൗണ്ടുകൾ ഉപേക്ഷിക്കുന്ന കാര്യം താൻ ആലോചിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തതത്. ഈ ഞാറാഴ്ചയോടെ ഇക്കാര്യം ചെയ്യാൻ ഉദ്ദേശിക്കുകയാണെന്നും മോദി ട്വീറ്റ് ചെയ്തു. മോദിയുടെ ഈ പ്രഖ്യാപനത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. സാമൂഹ്യമാദ്ധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കമാണോ ഇതെന്ന് ആളുകള്‍ക്കിടയില്‍ ആശയകുഴപ്പവും ആശങ്കയുമുണ്ടാക്കുന്നുവെന്ന് തരൂർ പ്രതികരിച്ചു.
" ഇന്ത്യയില്‍ മുഴുവന്‍ ഈ സേവനങ്ങള്‍ നിരോധിക്കാനുള്ള നീക്കത്തിന്റെ മുന്നോടിയാണോ പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള പ്രഖ്യാപനമെന്ന ആശങ്ക ജനങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട്. നരേന്ദ്രമോദിക്ക് നന്നായി അറിയാവുന്നതുപോലെ, സോഷ്യല്‍ മീഡിയ നല്ലതിനും ഉപയോഗപ്രദവുമായ സന്ദേശമയയ്ക്കലിനുള്ള ഒരു മാര്‍ഗമാണ്. വിദ്വേഷം പ്രചരിപ്പിക്കാന്‍ മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്നില്ല,'എന്നും തരൂര്‍ ട്വീറ്റ് ചെയ്തു".
സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകള്‍ താത്കാലികമായി ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഞായറാഴ്ച മുതല്‍ ഉപേക്ഷിക്കുന്നകാര്യം ആലോചിക്കുന്നുവെന്നാണ് ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതേപ്പറ്റിയുടെ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു. 'വെറുപ്പാണ് ഉപേക്ഷിക്കേണ്ടത്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല' എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
നരേന്ദ്ര മോദിയുടെ വിമര്‍ശകനും മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയുടെ സഹായിയും ആയിരുന്ന സുദീന്ദ്ര കുല്‍ക്കര്‍ണിയും മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ വലിയ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.
എന്നാൽ പ്രധാനമന്ത്രിയുടെ ഈ സന്ദേശം വന്നതോടെ, തങ്ങളുടെ പ്രധാനമന്ത്രിക്കായി സോഷ്യൽ മീഡിയ, മുറവിളി കൂട്ടുകയാണ്. 'നോ സർ' എന്ന ഹാഷ്ടാഗോട് കൂടിയാണ് പ്രധാനമന്ത്രിക്കായി ഇവർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്.
മോദിയുടെ ട്വീറ്റിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത് നിരവധിപേരാണ്. അദ്ദേഹത്തിന്റെ അനുകൂലികളിൽ ഒരാൾ എഴുതുന്നു. 'എന്തിനാണ് സർ? താങ്കളുമായി ബന്ധപ്പെടാനുള്ള ഏക മാർഗമാണ് ഇത്. ഇപ്പോഴത്തെ അവസ്ഥയിൽ അങ്ങ് വേദനിക്കുന്നുണ്ട് എന്ന് ഞങ്ങൾക്ക് അറിയാം, പക്ഷെ ഇതൊരിക്കലും ചെയ്യരുത്. ഈ ഘട്ടം കടന്നുപോകുമെന്ന് ഞങ്ങൾക്കെല്ലാം അറിയാം. അങ്ങ് ഞങ്ങളെ പിന്തുണയ്ക്കുന്ന ആളാണ്.' ട്വീറ്റ് പറയുന്നു. 'അങ്ങയിൽ നിന്നുമാണ് ഞങ്ങൾ കരുത്ത് നേടിയത്. അങ്ങയാണ് ഞങ്ങളുടെ ഏറ്റവും വലിയ പ്രചോദനം.' മോദിയുടെ പുതിയ തീരുമാനത്തിന് പിന്നിൽ പൗരത്വ നിയമ ഭേദഗതി പ്രതിഷേധമാണെന്ന സൂചനയാണ് ഈ ട്വീറ്റ് നൽകുന്നത്. ഡൽഹി കലാപവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. ഇന്ന് ലോക്സഭയിൽ ഡൽഹി കലാപത്തെ തുടർന്നുണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് കടന്നിരുന്നു.
ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നേതാവാണ് നരേന്ദ്ര മോദി. 5.33 കോടി ആളുകളാണ് അദ്ദേഹത്തെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. ഡൊണോള്‍ഡ് ട്രംപ്, ബരാക് ഒബാമ എന്നിവര്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നേതാവ് കൂടിയാണ് നരേന്ദ്ര മോദി.
അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജ് 44,722,235 പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്. 445,597, 135 പേര്‍ ഫോളോ ചെയ്യുകയും ചെയ്യുന്നു. ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് കോടിയിലേറെ പേര്‍ മോദിയെ ഫോളോ ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹത്തിന് ട്രംപിനെക്കാള്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉണ്ട്. 45 ലക്ഷം പേരാണ് യു ട്യൂബില്‍ നരേന്ദ്രമോദിക്കുള്ള ഫോളോവേഴ്‌സ്.
https://www.facebook.com/Malayalivartha

























