കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി; അമിത വില ഈടാക്കിയാൽ കുടുങ്ങും
കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി സംസ്ഥാനം. 13 രൂപയില്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു . മാത്രമല്ല സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വില നിയന്ത്രണം നിലവില്‍ വന്നതായും സര്‍ക്കാര്‍ അറിയിച്ചു .
ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിയതിന് ശേഷമാണ് പരിശോധനകള്‍ കര്‍ശനമാക്കുന്നത്. ബിഐഎസ് നിഷ്കര്‍ഷിക്കുന്ന ഗുണനിലവാരമുള്ള കുപ്പിവെള്ളം മാത്രമേ സംസ്ഥാനത്ത് ഇനിമുതല്‍ വില്ക്കാന് പാടുള്ളൂവെന്നും നിർദേശമുണ്ട്. പലരും അമിത വിലക്ക് കുപ്പിവെള്ളം വില്‍ക്കുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ കുപ്പിവെള്ളത്തിന് 13 രൂപ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha