കടുക്കാംകുന്നം സ്കൂളിലെ സ്നേഹക്കുടുക്ക പദ്ധതിക്ക് ദേശീയതലത്തില്‍ അംഗീകാരം
പുതുച്ചേരി ആസ്ഥാനമായ ശ്രീ അരബിന്ദോ സൊസൈറ്റി, കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെയും നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്റെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും സഹകരണത്തോടെ അധ്യാപകര്‍ക്കായി ന്യൂഡല്‍ഹിയില്‍ നടത്തിയ ആശയ രൂപീകരണ മത്സരത്തില്‍ മനോരമ നല്ലപാഠം പദ്ധതിയില്‍ പാലക്കാട് ജില്ലാതലത്തില്‍ ഒന്നാം സമ്മാനം നേടിയ കടുക്കാംകുന്നം സ്കൂളിലെ സ്നേഹക്കുടുക്ക പദ്ധതിക്ക് ദേശീയതല അംഗീകാരം.
കുട്ടികള്‍, രക്ഷിതാക്കളിലെ ലഹരി ഉപയോഗം അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ പദ്ധതിയാണിത്. രക്ഷിതാക്കള്‍ ലഹരിക്കായി ഉപയോഗിച്ചേക്കാവുന്ന പണം കുട്ടികള്‍ വാങ്ങി കുടുക്കയില്‍ നിക്ഷേപിക്കും. ഈ തുക ലഹരി വിരുദ്ധ ബോധവല്‍ക്കരണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കും നിര്‍ധന സഹപാഠികളെ സഹായിക്കാനും ഉപയോഗിച്ചു. ഈ ആശയത്തിന് മികച്ച 30 ആശയങ്ങളിലൊന്നായി അംഗീകാരം ലഭിച്ചത്.
2013-ലാണ് പദ്ധതിക്കു നല്ലപാഠം പുരസ്കാരം കിട്ടിയത്. ഒട്ടേറെ സ്കൂളുകള്‍ ഈ പദ്ധതി ഏറ്റെടുത്തു. അന്നു സ്കൂളിലെ നല്ലപാഠം കോ ഓര്‍ഡിനേറ്റര്‍മാരായിരുന്ന കെ. ബിന്ദു, ശ്രീദേവി വിജയന് എന്നിവര്‍ക്കു ഡല്‍ഹി ഐഐടിയിലെ മത്സരത്തില്‍ പുരസ്കാരം ലഭിക്കുകയുമുണ്ടായി.
https://www.facebook.com/Malayalivartha