Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

എസ് എ പി ക്യാമ്പിലെ വെടിയുണ്ടകൾ കടത്തി പകരം ഡമ്മി ഉണ്ടകൾ വെച്ച കേസ് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവമേറിയ കുറ്റകൃത്യമെന്ന് കോടതി

03 MARCH 2020 01:18 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ സ്പെഷ്യൽ ആംഡ് പോലീസ് ആസ്ഥാനത്ത് നിന്നും 12,061 പ്രവർത്തനക്ഷമമായ വെടിയുണ്ടകൾ കടത്തി പകരം ഡമ്മി വെടിയുണ്ടകൾ വച്ച കേസിൽ റിമാൻ്റിൽ കഴിയുന്ന ഒമ്പതാം പ്രതിയായ എസ്ഐക്ക് ജാമ്യമില്ല. കാർട്രിഡ്ജ് കടത്ത് കേസിൽ ഒമ്പതാം പ്രതിയും നിലവിൽ അടൂർ കെ.എ.പി ക്യാമ്പ് ട്രെയിനർ എസ്.ഐയുമായ റെജി ബാലചന്ദ്രൻ്റെ ജാമ്യഹർജിയാണ് തളളിയത്.

തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് ലെനി തോമസ് കുരാകർ ആണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്. 5.56 എംഎം കാർട്രിഡ്ജ് ഇൻസാസ് 1835 എണ്ണം , എ കെ - 47 തോക്കിനുള്ള 7.62 എംഎം എ 7 കാർട്രിഡ്ജ് 1578 എണ്ണം ,സെൽഫ് ലോഡിങ്ങ് റൈഫിളുകൾക്ക് 7. 62 എംഎം എം 80 വെടിയുണ്ടകൾ 8398 എണ്ണം , 9 എംഎം ഡ്രിൽ കാർ ട്രിഡ്ജ് 250 എണ്ണം ഉൾപ്പെടെ 12, 061 എണ്ണം വെടിയുണ്ടകളാണ് ഭൗതിക പരിശോധനയിൽ കാണാതായത്. ഇവയിൽ അസ്സൽ 350 എണ്ണം വെടിയുണ്ടകൾക്ക് പകരം വ്യാജമായി നിർമ്മിച്ച ഡമ്മി വെടിയുണ്ടകൾ തിരുകി കയറ്റിവച്ചുവെന്നാണ് ഒമ്പതാം പ്രതിയായ എസ്ഐക്കെതിരായ ആരോപണം. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവമേറിയ കുറ്റം ചെയ്തുവെന്നാരോപിക്കുന്ന കേസിൽ അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യത്തിനർഹതയില്ല. ഈ ഘട്ടത്തിൽ ജാമ്യത്തിൽ സ്വതന്ത്രനായി വിട്ടയച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 26 ന് അറസ്റ്റ് ചെയ്ത പ്രതിയെ വെള്ളിയാഴ്ച ഉച്ചക്ക് 1.30 മുതൽ ശനിയാഴ്ച വൈകിട്ട് 4.30 മണി വരെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് 2 ഡിവൈഎസ്പിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഡമ്മിയുടെ ഉറവിടം , നിർമ്മാതാക്കൾ , വിതരണക്കാർ , നിർമ്മിച്ച യന്ത്രങ്ങൾ എന്നിവ കണ്ടെത്താനായാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനിൽകുമാർ കോടതിയിൽ അപേക്ഷ സമർപ്പിച്ച് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. എന്നാൽ കസ്റ്റഡി ചോദ്യം ചെയ്യൽ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ വേളയിൽ കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞ അഡ്രസ് റിപ്പോർട്ട് ഹാജരാക്കിയിട്ടില്ല.

അതേ സമയം അസ്സൽ ഉണ്ടകൾ കടത്തിയ സ്ഥലം, വാങ്ങിയ വ്യക്തികൾ , എന്തിനുപയോഗിച്ചു , കൃത്യത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളുടെ പങ്കും പങ്കാളിത്തവും കണ്ടെത്തൽ , പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യൽ , തൊണ്ടിമുതലുകൾ , കൃത്യത്തിനുപയോഗിച്ച വാഹനങ്ങൾ , യന്ത്രസാമഗ്രികൾ തുടങ്ങിയവ വീണ്ടെടുത്ത് തൊണ്ടിയായി കോടതിയിൽ ഹാജരാക്കൽ എന്നീ ആവശ്യങ്ങൾ കസ്റ്റഡി അപേക്ഷയിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടില്ല. അവ്യക്തമായ കസ്റ്റഡി അപേക്ഷയാണ് കോടതിയിൽ സമർപ്പിച്ചത്. ഇത് ആഴത്തിലുള്ള അന്വേഷണം നടത്താതെ കൃത്യത്തിലുൾപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ കേസിൽ നിന്നും രക്ഷിച്ചെടുക്കാനാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

എസ്എപി ക്യാമ്പിലെ പോലീസുകാരായ ഗോപകുമാർ , അശോക് കുമാർ ,ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ ഗൺമാൻ സനിൽകുമാർ , സതീഷ് കുമാർ , അനീഷ് , ബെൽ രാജ് , വിനോദ് , റെജി ബാലചന്ദ്രൻ , സുദേഷ്കുമാർ , സുരേഷ് കുമാർ എന്നിവരെ ഒന്നു മുതൽ പതിനൊന്ന് വരെ പ്രതിചേർത്താണ് എഫ് ഐ ആർ സമർപ്പിച്ചിട്ടുള്ളത്.

ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ചുമതലയുള്ള ഉദ്യോഗസ്ഥൻമാർ ആഴ്ചയിലൊരിക്കൽ അവ പരിശോധിക്കുകയും സ്റ്റോറിൽ സൂക്ഷിച്ചിട്ടുള്ള ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കൃത്യത അതിനായി സൂക്ഷിച്ചിട്ടുള്ള ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തുകയും വേണമെന്നുള്ളതായിരുന്നു 2004 ൽ പുറപ്പെടുവിച്ച പോലീസ് സർക്കുലറിലെ ഒരു നിർദേശം എന്ന് സിഎജി റിപ്പോർട്ടിൽ ഇരുപത്തഞ്ചാം പേജിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുപോലെ കമ്പനി കമാൻഡർ / സർക്കിൾ ഇൻസ്പെക്ടർമാർ മാസത്തിലൊരിക്കൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും സ്റ്റോക്ക് , മിന്നൽ പരിശോധന നടത്തി അതിനായി സൂക്ഷിച്ച രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദ്ദേശിച്ചിരുന്നു. അതു പോലെ പോലീസ് സൂപ്രണ്ട് / കമാൻഡൻ്റ് ആറുമാസത്തിലൊരിക്കൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും പരിശോധന നടത്തി കൃത്യത ഉറപ്പു വരുത്തണമെന്ന നിർദേശവും പോലീസ് സർക്കുലർ നിഷ്ക്കർശിക്കുന്നതായി സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്യാമ്പുകൾ / പോലീസ് സ്റ്റേഷനുകൾ സന്ദർശിക്കുന്ന ഉയർന്ന പോലീസുദ്യോഗസ്ഥൻമാരും സ്റ്റോക്കിലുള്ള ആയുധ വെടിക്കോപ്പുകളുടെ ഭൗതിക സാന്നിദ്ധ്യം പരിശോധിക്കുകയും സ്റ്റോക്കിലേക്ക് വന്നു ചേർന്നതും വിതരണം നടത്തിയതുമായതിൻ്റെ വിവരങ്ങൾ നോക്കുകയും അവരുടെ ഇൻസ്പക്ഷൻ റിപ്പോർട്ടുടുകളിൽ ചേർക്കുകയും വേണം - സി എ ജി റിപ്പോർട്ടിൽ പറയുന്നുണ്ട്.

എന്നാൽ ക്രൈം ബ്രാഞ്ച് സിഎജി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാതെ മറച്ചു വെച്ചിരിക്കുകയാണ്. ഇത് അറസ്റ്റ് ചെയ്ത എസ് ഐയെ മാത്രം കേസിൽ ബലിയാടാക്കി ഉന്നതരെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണെന്നാണ് ആക്ഷേപം ഉയരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (4 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (4 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (4 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (4 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (5 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (5 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (5 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (5 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (5 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (8 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (8 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (9 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (9 hours ago)

Malayali Vartha Recommends