അന്ന് ഒരു അഞ്ചുവയസുകാരിയെപോലെ അല്ല ദേവനന്ദ പെരുമാറിയത്; ആ കുട്ടിക്ക് എന്തോ ഒരു ശക്തിയുണ്ട്! മോളെ വീട്ടിലാക്കാമെന്ന് പറഞ്ഞ് പിടിച്ചിട്ടും എന്റെ കൈ ഭയങ്കര ശക്തിയോടെ തട്ടിത്തെറിപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടി: നിമിഷ നേരം കൊണ്ട് ഇത്രയും ദൂരെയുള്ള എന്റെ വീട്ടിലെത്തി നിമിഷനേരംകൊണ്ട് ഓടി മറഞ്ഞു അടിവസ്ത്രം മാത്രം ധരിച്ച് ഭയന്ന് വിറച്ച് കരഞ്ഞ ദേവനന്ദയെക്കുറിച്ച് അയൽവാസി മിനിയുടെ വെളിപ്പെടുത്തൽ

ദേവനന്ദ തന്റെ വീട്ടിലേയ്ക്ക് ഇതിന് മുമ്പെങ്ങും വന്നിട്ടില്ലെന്ന് അയൽവാസി മിനി മലയാളിവാർത്തയോട്. ഈ സംഭവം നടന്നപ്പോഴേ തനിക്ക് ഉറപ്പുണ്ടായിരുന്നു ആ കുട്ടിക്ക് എന്തോ ഒരു ശക്തിയുണ്ട്. മോളെ വീട്ടിലാക്കാമെന്ന് പറഞ്ഞ് പിടിച്ചിട്ടും എന്റെ കൈ ഭയങ്കര ശക്തിയോടെ തട്ടിത്തെറിപ്പിച്ചിട്ടാണ് ഓടിയത്. ആ സംഭവത്തെക്കുറിച്ച് മിനിയുടെ വാക്കുകൾ ഇങ്ങനെ...
ഞാൻ തയ്ച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു മുറ്റത്ത് കൊച്ച് വന്നതുനിന്നത്. ആദ്യം ഉടുപ്പൊന്നും ഇല്ലാതിരുന്നപ്പോൾ കൊച്ചിനെ എനിക്ക് മനസിലായില്ല. വിറച്ച് കരഞ്ഞുകൊണ്ട കുഞ്ഞ് നിന്നത്. കയറി വാ മോളെന്ന് പറഞ്ഞ് ഞാനാ കുഞ്ഞിനെ വിളിച്ചത്. കരഞ്ഞുകൊണ്ട് നിൽക്കുന്നത് കണ്ട് ആരെങ്കിലും മോളെ എന്തെങ്കിലും ചെയ്തോ? മോൾടെ ഉടുപ്പൊക്കെ എവിടെ എന്നൊക്കെ ഞാൻ ചോദിച്ചു. അപ്പോഴും കുഞ്ഞ് കരഞ്ഞ് വിറക്കുന്നുണ്ടായിരുന്നു. മോളെ ആരാ ഇങ്ങോട്ട് കൊണ്ടുവന്നേ എന്ന് ചോദിച്ചിട്ടും മിണ്ടുന്നുണ്ടായിരുന്നില്ല. ധന്യയുടെ മകളാണോ എന്ന് ചോദിച്ചപ്പോ അതെന്ന് മാത്രം മറുപടിതന്നു. ഉടനെ ഞാൻ ധന്യയുടെ ഫോൺ നമ്പർ ഇല്ലാത്തത് കൊണ്ട് സുനിത ചേച്ചിയെ വിളിച്ചു. കുഞിനെ പിടിച്ചുകൊണ്ടുതന്നെയായിരുന്നു ഫോൺ വിളിച്ച് ധന്യയുടെ കൊച്ച് അവിടെ ഉണ്ടോ എന്ന് വിളിച്ച് ചോദിച്ചത്. കുട്ടി ഇവിടെ നിന്നതാ ഇപ്പോൾ താഴേയ്ക്ക് പോയടി, എന്നായിരുന്നു ചേച്ചിയുടെ മറുപടി.
അപ്പോൾ തന്നെ കുഞ്ഞ് ഇവിടെ ഉണ്ടെന്നും കുട്ടിക്ക് ഡ്രസ്സ് ഉണ്ടായിരുന്നില്ലെന്നും ചേച്ചിയോട് പറഞ്ഞപ്പോൾ ആവിയായത് കൊണ്ട് ഉടുപ്പ് ഊരിവച്ചിട്ട് നിൽക്കുവായിരുന്നു ദേവനന്ദയെന്ന് സുനിതേച്ചി പറഞ്ഞു. അവൾ എങ്ങനെയാ അവിടേയ്ക്ക് വന്നത്. ഇതിനു മുമ്പ് പോലും അവൾ അങ്ങോട്ടേക്ക് വന്നിട്ടില്ലലോ എന്ന് ചേച്ചി പറഞ്ഞു . അതിനിടയിൽ അമ്മ അടിക്കുമെന്ന് ഭയന്നിട്ടാകണം കൈവെട്ടിച്ചിട്ട് കുട്ടി ഇറങ്ങിയോടി. ഫോൺ ഇട്ടിട്ട് ഞാനും ഇറങ്ങിയോടി. വീട്ടിൽ ഉണ്ടായിരുന്ന ഇളയ മോനും എന്റെ ഒപ്പം ഓടി. പക്ഷെ ഞങ്ങൾ കുട്ടി എവിടേയ്ക്ക് പോയെന്ന് കണ്ടില്ല . വീണ്ടും മോനെ വിട്ട് ഫോൺ എടുപ്പിച്ച് വിളിച്ചു പറഞ്ഞു കുട്ടി എങ്ങോട്ട് പോയെന്ന് അറിയില്ല, കണ്ടത്തിലേയ്ക്ക് ഇറങ്ങിയതാണ്. വേഗം അവിടെ നിന്ന് വണ്ടിയെടുത്ത് ഇങ്ങോട്ടേയ്ക്ക് വരാൻ ആവശ്യപ്പെട്ടു.
ചേച്ചി ഉടൻ തന്നെ വീട്ടിലേയ്ക്ക് എത്തിയപ്പോൾ ധന്യയും പ്രദീപും ആ സമയം വീട്ടിലുണ്ടായിരുന്നു. എല്ലാവരും ഒരുമിച്ച് പുറത്തേയ്ക്ക് വന്നപ്പോൾ കുഞ്ഞ് മുറ്റത്ത് ഉണ്ടായിരുന്നു. അപ്പോഴും കുഞ്ഞ് വിറച്ച് കരയുന്നുണ്ടായിരുന്നു. വഴക്ക് പറയരുതെന്ന് ഞാൻ അപ്പോഴും പറഞ്ഞു. സമാധാനത്തോടെ കുഞ്ഞിനെവിളിച്ച് കാര്യങ്ങൾ തിരക്കിയപ്പോൾ കളിച്ചുകൊണ്ടിരിക്കുമ്പൾ ഒരു അമ്മൂമ്മ വന്നുവെന്ന് ദേവൂട്ടി പറഞ്ഞു. കുഞ്ഞിന് അത് ആരെന്ന് അറിയില്ലല്ലോ? അമൂമ്മയോടൊപ്പം നടന്നുവരുമ്പോൾ ആന്റിയുടെ വീട്ടിലെ പട്ടി കുരച്ചു. പെട്ടെന്ന് തിരിഞ്ഞപ്പോൾ കൈ പിടിച്ചിരുന്ന അമ്മൂമ്മയെ കാണാനില്ല. പേടിച്ചിട്ടാ ആന്റിയുടെ വീട്ടിലേയ്ക്ക് കയറി വന്നത്. ഇതായിരുന്നു അന്ന് ഞങ്ങളോട് ദേവൂട്ടി പറഞ്ഞത്.
കുട്ടി എന്തെങ്കിലും കണ്ട് കരഞ്ഞതാകാം ചരട് ജപിച്ച് കെട്ടിയാൽ മതിയെന്ന് പറഞ്ഞു ഞാൻ തിരികെ പോന്നു. കുട്ടിക്ക് അങ്ങനെ തോന്നിയതായിരുന്നുവെന്നാണ് ഞങ്ങളുടെ വിശ്വാസം. ആ സമയത്തെ പേടിയും ഭയവും കണ്ടാൽ അങ്ങനെ ആണെന്നെ തോന്നു. വീട്ടിൽ നിന്ന് ഇറങ്ങി റോഡിൽ നിന്നാൽ ദൂരെയുള്ള കാഴ്ചകൾ വരെ കാണാൻ കഴിയും. എന്നിട്ടും കൈതട്ടിമാറ്റി ഓടിയ ദേവനന്ദയെ അവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല. ദേവൂട്ടി പറഞ്ഞ അമൂമ്മയുടെ സാന്നിദ്ധ്യവും അവിടെ ഉണ്ടായിരുന്നില്ല. അമ്മ ധന്യയുടെ കൂടെയും സുനിത ചേച്ചിയുടെ കൂടെയുമല്ലാതെ ഇന്നേ വരെ കുട്ടിയെ ഞങ്ങളാരും കണ്ടിട്ടില്ല. വീട്ടുകാർക്കൊപ്പം നിന്ന് കളിച്ചിട്ടിരുന്ന കുട്ടിക്ക് താഴേക്ക് ഇറങ്ങിവരാണ് തോന്നിയത് കൊണ്ട് ഇറങ്ങിവന്നതാകാം. തല്ല് കിട്ടുമെന്ന് ഭയന്ന് മുത്തശ്ശിയെക്കുറിച്ച് പറഞ്ഞതാകാം- അയൽവാസി മിനി പറയുന്നു.
https://www.facebook.com/Malayalivartha

























