കുട്ടിയുടെ മരണം മനസില്‍ വലിയ വേദനയായി മാറിയിരിക്കുന്നു.... ദേവനന്ദയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്

കൊല്ലത്തെ ഏഴു വയസുകാരി ദേവനന്ദയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടിയുടെ മരണം മനസില്‍ വലിയ വേദനയായി മാറിയിരിക്കുകയാണ്. മാതാപിതാക്കളുടേത് കാലത്തിനു പോലും മായ്ക്കാനാകാത്ത വേദനയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സംസ്ഥാനത്ത് എവിടെയും ഒറ്റപ്പെട്ട നിലയില്‍ കുഞ്ഞുങ്ങളെ കണ്ടാല്‍ പ്രത്യേകം ശ്രദ്ധയോടെ ഇടപെടണമെന്ന് പോലിസിന് കര്‍ശന നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha

























