പെൺഗുണ്ടാ നേതാവും കൂട്ടാളികളും ചേർന്ന് കോട്ടയത്ത് വനിതാ ഡോക്ടറുടെ കാർ മോഷ്‌ടിക്കുന്ന ദൃശ്യങ്ങൾ...; ആശുപത്രിയിൽ പാർക്ക് ചെയ്ത കാറുമായി കടന്നത് ഡോക്ടറുടെ ഡ്രൈവർ ചമഞ്ഞെത്തിയ സംഘം

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാർ പെൺകുട്ടി അടങ്ങുന്ന സംഘം മോഷ്ടിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ഷിബയുടെ കാറാണ് ആശുപത്രിയിൽനിന്ന് സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ച് കടത്തിയത്. ഡോക്ടറുടെ ഡ്രൈവർ ചമഞ്ഞെത്തിയ സംഘമാണ് ആശുപത്രിയിൽ പാർക്ക് ചെയ്ത കാറുമായി കടന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്.
ഭാരത് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാറാണ് പെൺകുട്ടി അടങ്ങുന്ന സംഘം മോഷ്ടിച്ചതായുള്ള വിവരങ്ങൾ പുറത്തു വരുന്നത്. ആശുപത്രിയുടെ പോർച്ചിൽ നിന്നും സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ചാണ് കാർ മോഷ്ടിച്ചത്. ഗൈനക്കോളജി വിഭാഗത്തിലെ ഡോ.ഷിബയുടെ കെ.എൽ 05 എ.എൻ 8875 നമ്പർ വാഗൺ ആർ കാറാണ് നാലംഗ സംഘം മോഷ്ടിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആശുപത്രിയ്ക്കു മുന്നിലായിരുന്നു പെൺ കുട്ടിയുടെ നേതൃത്വത്തിൽ മോഷണ സംഭവങ്ങൾ അരങ്ങേറിയത്. ഡ്യൂട്ടിയ്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങിയ ഡോക്ടർ, അഞ്ചു മണിയോടെ അടിയന്തര സാഹചര്യത്തെ തുടർന്നാണ് ആശുപത്രിയിൽ മടങ്ങിയെത്തിയത്. ആശുപത്രിയ്ക്കു മുന്നിൽ എത്തിയ ഡോക്ടർ, കാർ പാർക്ക് ചെയ്യുന്നതിനായി സെക്യൂരിറ്റി ജീവനക്കാരെ ഏൽപ്പിക്കുകയായിരുന്നു.. ഇവർ കാർ ആശുപത്രിയ്ക്കു മുന്നിലെ പോർച്ചിൽ, ആംബുലൻസുകൾ ഇടുന്ന സ്ഥലത്ത് തന്നെ പാർക്ക് ചെയ്യുകയും ചെയ്തു.
അരമണിക്കൂറിനു ശേഷം ഒരു പെൺകുട്ടിയും നാലു യുവാക്കളും സെക്യൂരിറ്റി ജീവനക്കാരുടെ മുന്നിൽ എത്തി. ഡോക്ടറുടെ ഡ്രൈവറാണെന്നും, ഡോക്ടറുടെ മകളെ ട്യൂഷന് കൊണ്ടു പോകണമെന്നും, അറിയിച്ച യുവാവ് കാറിന്റെ താക്കോൽ സെക്യൂരിറ്റി ജീവനക്കാരന്റെ കയ്യിൽ നിന്നും വാങ്ങുകയായിരുന്നു. തുടർന്ന്, ഇവർ കാറിൽ കയറി പോകുകയും ചെയ്തു. അരമണിക്കൂറിനു ശേഷം ഇവിടെ എത്തിയ ഡോക്ടർ കാറിന്റെ താക്കോൽ ചോദിച്ചതോടെയാണ് മോഷണം നടന്നതായി വ്യക്തമായത്. തുടർന്നു, ഡോക്ടർ വെസ്റ്റ് പൊലീസിൽ പരാതി നൽക്കുകയായിരുന്നു . ,
രണ്ടു യുവാക്കൾ ആശുപത്രിയുടെ പരിസരത്തു നിരീക്ഷണത്തിനായി നിൽക്കുന്നതും, പിന്നീട് ഒരു പെൺകുട്ടി നടന്നു വന്നു യുവാക്കളോട് സംസാരിക്കുന്നതുമൊക്കെ സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വളരെ വ്യക്തമാണ്. പിന്നീട ആ പെൺകുട്ടിയും ആണ്കുട്ടികളിൽ ഒരാളും കൂടി സെക്യൂരിറ്റി ജീവനക്കാരന്റെ സമീപത്തേക്കു പോകുകയും അല്പസമയം സംസാരിച്ചതിന് ശേഷം കാറിന്റെ താക്കോൽ വാങ്ങി കാറുമെടുത്തു പോകുന്നതുമായുള്ള ദൃശ്യങ്ങളെല്ലാം തന്നെ സി സിടി വി ദൃശ്യങ്ങളിൽ വളരെ വ്യക്തമായി കാണാൻ സാധിക്കും. പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ സഹിതം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കാർ മോഷ്ടിച്ചതിന് പിന്നിൽ കഞ്ചാവ് മാഫിയ സംഘം എന്നാണ് പൊലീസ് വിലയിരുത്തൽ. കഞ്ചാവ് കടത്താൻ തമിഴ്നാട്ടിലേയ്ക്ക് പോകുന്നതിനായാണ് കാർ മോഷ്ടിച്ചതെന്നാണ് സൂചന. കാർ കഞ്ഞിക്കുഴി കെ.കെ റോഡ് ഭാഗം കടന്ന് പോയതായി കണ്ടെത്തിയിട്ടുണ്ട്. അയ്മനം കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുൺ പറഞ്ഞു
https://www.facebook.com/Malayalivartha

























