Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പരീക്ഷ എഴുതാന്‍ വേണ്ടത്ര ഹാജരില്ലാത്തതിന് ജീവനൊടുക്കിയ മലബാര്‍ ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥിയുടെ മരണത്തില്‍ തേങ്ങി കുടുംബം: വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നു

03 MARCH 2020 03:16 PM IST
മലയാളി വാര്‍ത്ത

ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് കോഴിക്കോട് കോണ്‍വന്റ് റോഡിലെ സീഗള്‍ അപാര്‍ട്ട്‌മെന്റില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥി ജസ്പ്രീതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥിയായ ജസ്പ്രീതിന് ആവശ്യത്തിന് ഹാജര്‍ ഇല്ലാത്തതിനാല്‍ അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുമതി ലഭിച്ചിരുന്നില്ല.

ഇന്നലെ പരീക്ഷ ആരംഭിച്ചു. ബിരുദ പഠനത്തിനൊപ്പം ജസ്പ്രീത് സിവില്‍ സര്‍വീസ് പരിശീലനവും നടത്തിയിരുന്നെന്ന് കുടുംബം പറയുന്നു. ബിരുദപഠനത്തിനു ശേഷം ഡല്‍ഹിയില്‍ പരിശീലനത്തിനു പോകാനിരുന്നതാണ്.

മാനുഷികമായ പരിഗണന വച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന യാചനയുമായി ഞാന്‍ കോളജിലെത്തിയിട്ടും ഫലമുണ്ടായില്ല' പിതാവ് മന്‍മോഹന്‍ സിങ് മകന്റെ ഓര്‍മകളില്‍ പിന്നെയും വിതുമ്പുകയാണ്. അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നത് സിവില്‍ സര്‍വീസ് സ്വപ്നം കണ്ടിരുന്ന ജസ്പ്രീതിനെ മാനസികമായി തളര്‍ത്തിയിരുന്നെന്ന് പിതാവും സഹോദരിമാരായ ബല്‍വിന്ദര്‍ കൗര്‍, ഗുര്‍മീത് കൗര്‍ എന്നിവരും പറയുന്നു.

' ഞങ്ങളുടെ അമ്മയുടെ അമ്മ ഡിസംബറിലാണു മരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ക്കായി കുടുംബസമേതം പഞ്ചാബിലെ ജലന്ധറില്‍ പോയിരുന്നു. ഡല്‍ഹിയില്‍ പൗരത്വനിയമത്തിനെതിരായ പ്രതിഷേധം നടക്കുന്നതിനാല്‍ തിരിച്ചുള്ള യാത്ര തടസ്സപ്പെട്ടു. ഒരാഴ്ചയോളം ജസ്പ്രീതിന് ക്ലാസ് നഷ്ടപ്പെട്ടത് അങ്ങനെയാണ്.'

75 % ഹാജര്‍ വേണ്ടിടത്ത് ജസ്പ്രീതിന് 68 % ഉണ്ടായിരുന്നു. 'ഹാജര്‍ കുറവാണെന്ന കാര്യം കോളജ് അധികൃതര്‍ വീട്ടിലറിയിച്ചിരുന്നില്ല. ഒരാഴ്ച മുന്‍പാണ് ജസ്പ്രീത് വീട്ടില്‍ ഇക്കാര്യം പറഞ്ഞത്. പഞ്ചാബ് സ്വദേശിയായ മന്‍മോഹനും കുടുംബവും പത്തുവര്‍ഷമായി കോഴിക്കോടാണു താമസം. നഗരത്തില്‍ പഞ്ചാബി റസ്റ്ററന്റ് നടത്തുകയാണ് മന്‍മോഹന്‍. ജസ്പ്രീതിന്റെ മരണത്തില്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോളജ് അധികൃതര്‍ക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. അതേ സമയം അന്വേഷണത്തിന്റെ ഭാഗമായി കോളജ് അധികൃതരില്‍ നിന്നു വിവരം ശേഖരിക്കും.

ബിരുദ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജ് അധികൃതരുടെ ഭാഗത്തു നിന്നു വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നു മലബാര്‍ ക്രിസ്ത്യന്‍ കോളജ് സ്റ്റാഫ് കൗണ്‍സില്‍ ഉപസമിതി അന്വേഷിക്കും. മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

ജസ്പ്രീത് സിങ് മോഹിതിന്റെ മരണത്തില്‍ സര്‍വകലാശാല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി മലബാര്‍ ക്രിസ്ത്യന്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കോളജ് കവാടത്തിനു മുന്നില്‍ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.

അതു തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്നു നടന്ന ധര്‍ണ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിന്‍ദേവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്‍.സിദ്ധാര്‍ഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി.എ.വിനീഷ് പ്രസംഗിച്ചു.

ജസ്പ്രീത് സിങ് മോഹിതിന് പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ചത് സര്‍വകലാശാല ചട്ടം അനുസരിച്ചുള്ള സ്വാഭാവിക നടപടിക്രമമാണെന്ന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ഗോഡ്വിന്‍ സാംരാജ്. പരിക്ഷ എഴുതാനായി ഓരോ സെമസ്റ്ററിലും 75% ഹാജര്‍ ആവശ്യമാണ്. ഹാജര്‍ കുറവുള്ളവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പിഴയടച്ച് പരീക്ഷയെഴുതാം.

എന്നാല്‍ ആറു സെമസ്റ്ററില്‍ രണ്ടുവട്ടമേ ഈ ഇളവ് ലഭിക്കു. ജസ്പ്രീതിന് മുന്‍പ് രണ്ടു വട്ടം ഈ അവസരം ലഭിച്ചതിനാലാണ് ആറാം സെമസ്റ്ററില്‍ ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിച്ചത്. ജസ്പ്രീത് ഉള്‍പ്പെടെ 15 വിദ്യാര്‍ഥികള്‍ക്കാണ് ആറാം സെമസ്റ്ററില്‍ ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാനുള്ള അനുമതി നല്‍കാതിരുന്നതെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

ജസ്പ്രീത് സിങ് മോഹിതിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കെഎസ്യു കോളജ് യൂണിറ്റ് കമ്മിറ്റി കോളജ് മാനേജരെയും പ്രിന്‍സിപ്പലിനെയും ഉപരോധിച്ചു. സംഭവത്തില്‍ കോളജ് ഗവേണിങ് ബോഡി അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. സ്റ്റാഫ് കൗണ്‍സില്‍ അന്വേഷണം നടത്തുമെന്ന ഉറപ്പില്‍ ഉപരോധം അവസാനിപ്പിച്ചു.

അതിനിടെ മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥി ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി, കമ്മിഷണര്‍, കലക്ടര്‍ എന്നിവരോട് ആവശ്യപ്പെട്ടതായി കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (5 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (6 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (10 hours ago)

Malayali Vartha Recommends