Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഭർത്താവ് ജോലിക്ക് പോകുന്നതിൽ മനംനൊന്ത് ലക്ഷ്വദ്വീപ് യാത്ര മുടക്കാൻ ഒതളങ്ങ കഴിച്ച് ഭാര്യ ആത്മഹത്യ ചെയ്തു; ക്ഷണിച്ചുവരുത്തിയ മരണത്തിൽ ഞെട്ടി ഭർത്താവ്

03 MARCH 2020 04:38 PM IST
മലയാളി വാര്‍ത്ത

മധുവിധു തീരും മുമ്പ് ഭർത്താവ് ജോലിക്ക് പോകുന്നതിൽ മനംനൊന്ത് യാത്ര മുടക്കാൻ ഭാര്യ ആത്മഹത്യ ചെയ്തു. ചേര്‍ത്തല കുത്തിയതോട്‌ അശ്വതി ഭവനത്തില്‍ മോഹന്‍ദാസ്-‌ ഗിരിജ ദമ്ബതികളുടെ മകളും വൈക്കം ഉദയനാപുരം നേരേകടവ്‌ പുതുവല്‍ നികര്‍ത്ത്‌ ശരത്തിന്റെ ഭാര്യയുമായ അശ്വതിയാണ് ദാമ്പത്യ സുഖത്തിനായി ജീവിതം ഹോമിച്ചത്. തന്റെ ജീവനായി ഏതാനും ദിവസം കൊണ്ട് മാറിയ ഭർത്താവിനെ ലക്ഷ്വദ്വീപില്‍ ജോലിക്ക് വിടാതിരിക്കാനാണ്‌ അശ്വതി എന്ന 23കാരി ഒതളങ്ങ കഴിച്ചത്. ഭര്‍ത്താവിന്റെ യാത്ര മുടക്കുക, തന്നെ ആശുപത്രിയില്‍ നിന്ന് ഭര്‍ത്താവ് പരിചരിക്കുക. ആശുപത്രിയില്‍ അവശ നിലയില്‍ കിടക്കുന്ന തന്റെ സമീപത്ത് ആശ്വാസമായി നവ വരന്‍ ഇരിക്കുക.ഇതൊക്കെയായിരുന്നു താന്‍ കണ്ട സ്വപ്നങ്ങള്‍ എന്നും മരിക്കും മുമ്പ് അശ്വതി പങ്കുവയ്ച്ചു.

എന്നാല്‍ എല്ലാം പാഴ്ക്കിനാവാക്കി അശ്വതിയെ കൂട്ടികൊണ്ട് മരണം പോവുകയായിരുന്നു. ദാമ്പത്യത്തിന്റെ തീവ്ര സ്നേഹം മരണത്തിനു വഴിമാര്‍ അശ്വതി എന്ന പെണ്‍കുട്ടി പ്രണയത്തിന്റെ ദുരന്ത കാവ്യമായി മാറുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അശ്വതി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.

വിവാഹ ശേഷം പെട്ടെന്ന് തന്നെ ഭര്‍ത്താവിനെ പിരിഞ്ഞിരിക്കേണ്ടി വരുന്നതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണം.ദിവസങ്ങൾക്ക് മുമ്പായിരുന്നു അശ്വതിയുടെയും ശരത്തിന്റെയും വിവാഹം. മധുവിധു തീരും മുന്‍പ് ശരത്ത് ലക്ഷ്വദ്വീപില്‍ ജോലിയ്ക്ക് പോകാന്‍ തയാറായത് അശ്വതിയെ മനോവിഷമത്തിലാക്കിയിരുന്നു. ഭര്‍ത്താവിനെ വേര്‍പിരിഞ്ഞിരിക്കാന്‍ കഴിയാതെ വന്നതോടെ യാത്രയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അശ്വതി ശ്രമിച്ചു. ഒടുവില്‍ ശരത്തിന്റെ യാത്ര താല്‍ക്കാലികമായി മുടക്കാന്‍ അശ്വതി ഒതളങ്ങ കഴിക്കുകയായിരുന്നു. എന്നാല്‍ ഉടന്‍തന്നെ യുവതിയെ ആശുപത്രിയിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്‌ച ഉച്ചയ്‌ക്കു ഭര്‍തൃവീട്ടില്‍ വച്ചാണ്‌ അശ്വതി ഒതളങ്ങ കഴിച്ചത്‌. ആദ്യം വൈക്കം ഗവ. ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. വിവാഹത്തിനുശേഷം നാട്ടില്‍ ജോലിയില്ലാത്തതിനാല്‍ ലക്ഷദ്വീപില്‍ ജോലിക്ക് പോകണമെന്ന തന്റെ താല്പര്യത്തെ അശ്വതി എതിര്‍ത്തിട്ടും, പോകുമെന്ന് നിര്‍ബന്ധം പിടിച്ചതാണ് വഴക്കുണ്ടാകാനും തുടര്‍ന്ന് ഒതളങ്ങ കഴിക്കുവാനും കാരണമെന്ന് ഭര്‍ത്താവ് ശരത്തും പറയുന്നു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറി. അശ്വതിയുടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭര്‍ത്താവ്‌ ശരത്തിനെതിരെ പരാതി നല്‍കാന്‍ അശ്വതിയുടെ ബന്ധുക്കള്‍ തയാറായിട്ടില്ലെന്നു പൊലീസ്‌ അറിയിച്ചു.

അപ്പോസൈനേസി സസ്യകുടുംബത്തില്‍ പെടുന്ന അധികം വലിപ്പമില്ലാത്ത ഒരിനം വൃക്ഷമാണ് ഒതളം. ശാസ്ത്രനാമം സെര്‍ബെറാ ഒഡോളം ചതുപ്പുനിലങ്ങളിലും കായലോരങ്ങളിലും മറ്റു ജലാശയ തീരങ്ങളിലും വളരുന്ന ഈ വൃക്ഷം ഇന്ത്യ, ശ്രീലങ്ക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സാധാരണ കണ്ടുവരുന്നു. ഉഗ്ര വിഷമാണ്‌ ഒതളങ്ങ. ആറ്റിൽ മീൻ പിടിക്കാനും, എലികളെ കൊല്ലാനും വരെ ഇത് വിഷമായി ഉപയോഗിക്കുന്നുണ്ട്. ഒതളങ്ങയില്‍ നിന്നും സെറിബെറിന്‍ ഒഡോളിന്‍ (odollin) തുടങ്ങിയ പദാര്‍ഥങ്ങള്‍ വേര്‍തിര്‍ച്ചെടുത്തിട്ടുണ്ട്. ഈ വസ്തുക്കളാണ് ഇതിലെ വിഷാംശത്തിനു നിദാനം. മഞ്ഞ അരളിയില്‍ ധാരാളമുള്ള തെവറ്റിന്‍ എന്ന വിഷവസ്തു ഒതളങ്ങയിലും ഉണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ലിനോലിയിക് അമ്ലം (16.4%), പാല്‍മിറ്റിക് അമ്ലം (30%) എന്നിവയും ഒതളങ്ങയില്‍ അടങ്ങിയിട്ടുണ്ട്. കായ് തിന്നുമ്പോള്‍ തുടര്‍ച്ചയായ ഛര്‍ദിയും ശരീരത്തിനു ബലക്ഷയവും അനുഭവപ്പെടുന്നു; ചിലപ്പോള്‍ മരണവും സംഭവിക്കാറുണ്ട്. ഒതളങ്ങയുടെ വിത്ത്, പട്ട, ഇല, കറ എന്നിവയ്ക്ക് ഔഷധഗുണമുണ്ട്. ഇലയും പാലുപോലുള്ള കറയും ഛര്‍ദ്ദിയുണ്ടാക്കുന്നതും വിരേചകവുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (5 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (6 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (10 hours ago)

Malayali Vartha Recommends