ശസ്ത്രക്രിയയിലൂടെ കണ്ണില്‍ നിന്നും നീക്കം ചെയ്തത് മൂന്നര സെന്റീ മീറ്റര്‍ വലിപ്പമുള്ള മരക്കഷണം!

കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ നാലുദിവസം മുമ്പ് നടന്ന ഒരു ശസ്ത്രക്രിയയ്‌ക്കൊടുവില്‍ നീങ്ങിപ്പോയത് മൂന്നര സെന്റീ മീറ്റര്‍ വലിപ്പമുള്ള മരക്കൊമ്പിന്‍ കഷണവും കാന്‍സറായിരിക്കുമോ എന്ന രോഗഭീതിയും. കണ്ണിലെ കുത്തുന്ന വേദനയുമായി വയനാട് പുല്‍പള്ളി സ്വദേശിയായ അറുപത്തേഴുകാരന്‍ 83 ദിവസമാണ് തള്ളിനീക്കിയത്.
പല ആശുപത്രികളില്‍ ചികില്‍സ തേടിയെങ്കിലും എല്ലായിടത്തുനിന്നും കാന്‍സറാണെന്നു പറഞ്ഞ് മടക്കുകയായിരുന്നു. ഡിസംബറില്‍ ഇയാള്‍ മരച്ചില്ലയിലേക്കു വീണിരുന്നു. കണ്ണിനു താഴെ മരക്കൊമ്പ് കുത്തി മുറിഞ്ഞെങ്കിലും മരക്കഷണം ഉള്ളില്‍ കയറിയ കാര്യം ഇയാള്‍ അറിഞ്ഞില്ല. കാന്‍സറാണെന്ന സംശയ പ്രകാരം പലയിടങ്ങളില്‍ നിന്നും ബയോപ്‌സി ടെസ്റ്റിനു പോലും നിര്‍ദേശിക്കുകയുണ്ടായി.
കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണാശുപത്രിയിലെത്തിയപ്പോള്‍ വിശദമായ പരിശോധനയ്ക്കായി ചീഫ് സര്‍ജന്‍ ഡോ. ലൈലാ മോഹന്‍ രോഗിയെ സ്‌കാനിംഗിന് വിധേയനാക്കി. അനീസ്‌തെറ്റിസ്റ്റ് ഡോ. ദ്വിദീപ് ചന്ദ്രനും പങ്കെടുത്തു. രോഗിക്ക് കാഴ്ചയ്ക്ക് തകരാറൊന്നും സംഭവിച്ചില്ലെന്നും ഇത്തരത്തില്‍ ഒരു സംഭവം ആദ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























