കുടുംബ വഴക്കിനെത്തുടർന്ന് വെഞ്ഞാറമൂട്ടില്‍ ഭാര്യയെക്കൊന്ന് മൃതദേഹം കക്കൂസ് കുഴിയിൽ ഒളിപ്പിച്ചു; കൃത്യത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് പിടിയിൽ

വെഞ്ഞാറമൂട്ടില്‍ ഭാര്യയെക്കൊന്ന് മൃതദേഹം കുഴിച്ചുമൂടി. വാലിക്കുന്ന് കോളനിയിലെ സിനി (32) ആണ് മരച്ചത്. വീടിന് പുറത്തുള്ള കക്കൂസ് കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ സിനിയുടെ ഭര്‍ത്താവ് കുട്ടന് വേണ്ടി പോലീസ് തിരച്ചിലിലായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്നാണ് സിനിയെ കാണാതായത്. മക്കള്‍ ഇക്കാര്യം പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അമ്മയെവിടെയെന്ന് ചോദിച്ചപ്പോള്‍ കുട്ടന്‍ മക്കളോട് അമ്മയുടെ വീട്ടില്‍ പോയെന്നും രണ്ട് ദിവസം കഴിഞ്ഞേ മടങ്ങി വരുമെന്നും പറഞ്ഞു.
എന്നാല്‍ കുട്ടികള്‍ അത് വിശ്വസിച്ചില്ല. അമ്മയും അച്ഛനും തമ്മില്‍ വഴിക്കിട്ടെന്നും വഴക്കിന് ശേഷം അമ്മയെ കാണാനില്ലെന്നും കുട്ടികള്‍ അയല്‍വാസികളോട് പറയുകയായിരുന്നു .തുടര്‍ന്ന് ഇവര്‍ സംഭവം പോലീസില്‍ അറിയിക്കുകയും പോലീസ് നടത്തിയ പരിശോധനയില്‍ ശുചിമുറിക്ക് സമീപം മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഒളിവിൽ പോയ കുട്ടൻ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്
https://www.facebook.com/Malayalivartha

























