Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ദേവനന്ദയുടെ അച്ഛൻ ചങ്ക്‌ തകർന്ന്‌ ആ കുഞ്ഞിന്റെ മൃതദേഹത്തിനരികിലേക്ക്‌ വരുന്നത്‌ കാണുമ്പോൾ നിർവികാരം... അത്‌ മൊബൈലിൽ പിടിക്കുന്ന കാഴ്‌ചക്കാർ; അവർ വിൽക്കുന്ന വികാരം- മനുഷ്യന്റെ നിസ്സഹായത- വിമർശനക്കുറിപ്പ് പങ്കുവച്ച് ഡോക്ടർ ഷിംന അസീസ്

03 MARCH 2020 04:13 PM IST
മലയാളി വാര്‍ത്ത

മരിച്ചുകിടക്കുമ്പോഴും അത് പകർത്താൻ വെമ്പുന്ന മൊബൈൽ ഫൊട്ടോഗ്രാഫർക്കെതിരെ വിമർശനക്കുറിപ്പ് പങ്കുവച്ച് ഡോക്ടർ ഷിംന അസീസ്. വിവിധ അനുഭങ്ങളുടെ വെളിച്ചത്തിലാണ് ഷിംനയുടെ തുറന്നെഴുത്ത്.

കുറിപ്പ് ഇങ്ങനെ....


ദേവനന്ദയുടെ അച്‌ഛൻ ചങ്ക്‌ തകർന്ന്‌ ആ കുഞ്ഞിന്റെ മൃതദേഹത്തിനരികിലേക്ക്‌ വരുന്നത്‌ കാണുമ്പോൾ നിർവികാരം അത്‌ മൊബൈലിൽ പിടിക്കുന്ന കാഴ്‌ചക്കാർ. അവർ വിൽക്കുന്ന വികാരം- മനുഷ്യന്റെ നിസ്സഹായത. ട്രെയിനിനകത്ത്‌ അമ്മ മുല കൊടുക്കാൻ വേണ്ടി കുഞ്ഞിനടുത്തേക്ക്‌ കുനിഞ്ഞിരുന്നാൽ മുകളിലുള്ള ബർത്തിൽ നിന്നുള്ള ഫോട്ടോഗ്രഫി. സൂക്കേട്‌.

ഒരപകടം നടന്ന്‌ കഴിഞ്ഞാൽ അത്‌ ഇനിയെങ്കിലും ഒഴിവാക്കാനുള്ള കാര്യങ്ങൾക്ക്‌ സുഗമമാകാനുള്ള നടപടികൾക്ക്‌ വേണ്ടി റിപ്പോർട്ടിംഗ്‌ നടത്തേണ്ട നേരത്ത്‌ വീട്ടിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞവരുടെ ആർത്തനാദം പകർത്തി വരെ റേറ്റിംഗ്‌ കൂട്ടുന്ന ന്യൂസ്‌ ചാനലുകളുടെ മനശാസ്‌ത്രം? ആരാന്റമ്മക്ക്‌ ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാണ്‌.

തീർന്നില്ല. ലൈംഗികവേഴ്‌ചയും നഗ്‌നചിത്രങ്ങളും ഒളിഞ്ഞോ അല്ലാതെയോ പകർത്തുന്നതിന് സമാനമായ അശ്‌ളീലമാണ്‌ മനുഷ്യന്റെ വേദനയും കോപവും ആക്രമണത്വരയും പരിക്കുകളും മറ്റ്‌ സ്വകാര്യതകളും അനുമതിയില്ലാതെ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും എന്ന്‌ എന്നാണ്‌ നമ്മൾ തിരിച്ചറിയുക? 'സ്വകാര്യത' എന്നൊരു സാധനം ഉണ്ടെന്നെങ്കിലും എന്നാണ്‌ നമ്മൾ മനസ്സിലാക്കുക?

കൈയിലൊരു ക്യാമറയും നെറ്റും ഉണ്ടെന്ന്‌ വെച്ച്‌ മനുഷ്യത്വവും മനുഷ്യന്റെ സ്വകാര്യതയും മൊബൈൽ ഫോണിന്‌ കൂട്ടിക്കൊടുക്കരുത്‌. മാധ്യമങ്ങൾ ചെയ്യുന്ന ദ്രോഹത്തിന്റെ വ്യാപ്‌തിയും തീർച്ചയായും പുന:പരിശോധിക്കണം. ഈ ദൃശ്യങ്ങളും വാർത്തയും കുഞ്ഞുങ്ങളും പ്രായമായവരും രോഗികളുമടക്കം കാണുന്നുവെന്നത്‌ നിങ്ങൾ മറന്ന്‌ പോകുന്നതാണോ?

പേരിനൊരൽപം വിവേകമാകാം. സ്വന്തം മൂക്കിൻ തുമ്പത്ത്‌ ദുരന്തമണയും വരെ മാത്രമേ ഫോട്ടോഗ്രഫിക്‌ സ്‌കിൽസ്‌ തേച്ച്‌ മിനുക്കാൻ തോന്നൂ. അതിന്‌ പ്രത്യേകിച്ച്‌ നേരമോ കാലമോ മുഹൂർത്തമോ വേണ്ട താനും. ജീവിതമാണ്‌, അടുത്ത നിമിഷം എന്തെന്നറിയില്ല. ക്യാമറക്ക്‌ പിന്നിൽ നിന്നും മുന്നിലേക്ക്‌ നീങ്ങി നിൽക്കേണ്ട ഗതികേട് ആർക്കും വരാതിരിക്കട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (5 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (6 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (10 hours ago)

Malayali Vartha Recommends