കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ കൊറോണ വൈറസ് ബാധ ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

കേരളത്തിന്റെ സമ്ബത്ത് വ്യവസ്ഥയെ കൊറോണ വൈറസ് ബാധ ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അനേകംപേര്‍ക്ക് ജോലി നഷ്ടപ്പെടാനും കയറ്റുമതി നിലയ്ക്കാനും വരെ സാധ്യതയുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
വിദേശികളുടെ കടന്ന് വരവ് സംസ്ഥാനത്തില്‍ കുറഞ്ഞതോടെ ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകും. ഇതെല്ലാം കേരളത്തിന്റെ സാമ്ബത്തിക നിലയെ ബാധിക്കുന്ന കാര്യങ്ങളാണെന്നും മന്ത്രി പറഞ്ഞു.
ഫാര്‍മസ്യൂട്ടിക്കല്‍, ഇലക്ട്രിക്കല്‍ മേഖലകളിലേയ്ക്കുള്ള വസ്തുക്കള്‍ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കൊറോണ ബാധകാരണം ഈ മേഖലകളേയും ബാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























