നിയമസഭയിൽ അൺപാർലമെന്റ്ററി പ്രയോഗവുമായി ഇ പി ജയരാജന്‍; കള്ള റാസ്‌കല്‍ എന്ന് മുഴങ്ങിയത് മുഖ്യമന്ത്രിയുടെ മൈക്കിലൂടെ; ആരോപണവുമായി പ്രതിപക്ഷം

വാക്പോരിനിടെ വ്യവസായമന്ത്രി ഇ.പി. ജയരാജൻ പ്രതിപക്ഷാംഗത്തെ കള്ള റാസ്കലെന്ന് വിളിച്ചു . നിയമ സഭയിലാണ് ഈ സംഭവം അരങ്ങേറിയത്. ഇത് വൻ പ്രതിഷേധത്തിന് വഴിയൊരുക്കി. പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ നിലപാടിനെച്ചൊല്ലിയുള്ള ഭരണപ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു ഈ വാക്കുകൾ.
വിടുവായത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. വിടുവായന്മാര്‍ക്ക് സര്‍ക്കാര്‍ നിലപാട് അലോസരമുണ്ടാക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത് . ഇതിനെതിരെ ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിക്കുകയും ചെയ്തു . ഷാഫിയോട് ഇരിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. ഇതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ തൊട്ടടുത്തിരുന്ന ഇ.പി. ജയരാജന്‍ ചാടിയെഴുന്നേറ്റത് . കള്ളറാസ്‌കല്‍, നീ ആരാടാ എന്ന ഇപിയുടെ ചോദ്യമാണ് മുഖ്യമന്ത്രിയുടെ മൈക്കിലൂടെ സഭയില്‍ മുഴങ്ങിയത്. കള്ള റാസ്കലെന്ന് എന്ന് വ്യവസായമന്ത്രി ആക്ഷേപിച്ചെന്ന് കുറ്റപ്പെടുത്തി വി.ഡി.സതീശന്‍ രംഗത്തെത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha

























