ചർച്ച വീണ്ടും പരാജയം; മുത്തൂറ്റ് ഫൈനാൻസിൽ ഹൈക്കോടതി മധ്യസ്ഥൻ പങ്കെടുത്ത ഒത്തുതീർപ്പ് ചർച്ച ഫലം കണ്ടില്ല; സമരം ശക്തമായി തുടരുമെന്ന് സിഐടിയു

മുത്തൂറ്റ് ഫൈനാൻസിൽ തുടർന്ന് കൊണ്ടിരിക്കുന്ന സമരത്തിൽ ഹൈക്കോടതി മധ്യസ്ഥൻ പങ്കെടുത്ത ഒത്തുതീർപ്പ് ചർച്ച വീണ്ടും പരാജയപ്പെട്ടു. അടച്ചുപൂട്ടിയ ബ്രാഞ്ചുകൾ തുറക്കാനാവില്ലെന്ന് മുത്തൂറ്റ് മാനേജ്മെന്‍റ് ആവർത്തിച്ചതോടെ, സമരം ശക്തമായി തുടരുമെന്ന് വ്യക്തമാക്കി സിഐടിയുവും രംഗത്തുവന്നു. മുത്തൂറ്റ് മാനേജ്മെന്റ് ചർച്ച അട്ടിമറിക്കുക്കുകയാണെന്നും സിഐടിയു ആരോപിച്ചു. മാർച്ച് ഒമ്പതിന് മൂത്തൂറ്റ് എംഡിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നും സിഐടി അറിയിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഇത് നാലാം വട്ടമാണ് ചർച്ച നടക്കുന്നത്. മാർച്ച് 19 - ന് വീണ്ടും ചർച്ച നടത്തുമെന്നും റിപ്പോർട്ട്.
മുത്തൂറ്റ് ഫിനാൻസിന്‍റെ 43 ശാഖകൾ പൂട്ടുകയും 167 ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തതിനെ തുടർന്നാണ് സിഐടിയുവിന്‍റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. മധ്യസ്ഥന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ മാനേജ്‌മെന്റിന്‍റെ നിലപാടിൽ ഇപ്പോഴും മാറ്റമില്ല . പിരിച്ചുവിടപ്പെട്ടവരോട് മാനുഷിക പരിഗണന കാണിക്കണമെന്നും സമരം ഒത്തുതീർക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതി പ്രശ്‌നത്തിൽ ഇടപെട്ടത്. എന്നാൽ, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാവില്ലെന്ന നിലപാട് ആവർത്തിച്ച് ഒത്തുതീർപ്പുനീക്കങ്ങളെ തകർക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha

























