ദേവനന്ദയുടെ മരണം; നിര്‍ണായക വഴിത്തിരിവില്‍; ആ 8 കണ്ണികളും കണ്ടെത്തലുകളും ഇങ്ങനെ

ഒന്നാമത്തെ ചോദ്യം കാണാതായ ദിവസം ദേവനന്ദ വീടിനുള്ളില്‍ നിന്നപ്പോള്‍ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നു. അമ്മ തുണി കഴുകുന്നിടത്തേക്കു വരുമ്പോള്‍ ഷാള്‍ ഇല്ലായിരുന്നു. മൃതദേഹത്തിനൊപ്പം പക്ഷേ ഷാള്‍ ഉണ്ടായിരുന്നു. അത് എങ്ങനെ? ഈ കേസില്‍ ഏറ്റവും കൂടുതല്‍ ദുരൂഹത ഉണര്‍ത്തുന്ന ഒന്നാണ് ഈ ഷാള്‍ എന്നത്, ബന്ധുക്കള്‍ ഉറപ്പിച്ചു പറയുന്നതു പോലെ ആ കൊലയാളിയാണ് കുട്ടിയെ കടത്തിക്കൊണ്ട് പോയത് എങ്കില്‍ അവിടെ ആ ഷാള്‍ ഉപയോഗിച്ചത് കുട്ടിയായിരിക്കില്ല കൊലയാളി തന്നെയായിരിക്കും കുട്ടിയുടെ ശരീരത്തില്‍ പിടിവലികൊണ്ട് മുറിവൊന്നും ഉണ്ടാകാതിരിക്കാന്‍ ആ ഷാള്‍ ഉപയോഗിച്ചിട്ടുണ്ടാരിക്കണം. കുട്ടിയെ ആ ഷാളില്‍ പൊതിഞ്ഞ് കൊണ്ടുപോയിട്ടുണ്ടാകും എന്ന് ഇതിലൂടെ അനുമാനിക്കാം. മാത്രമല്ല ശരീരത്തില്‍ പിടിവലിയുടെ അടയാളം കണ്ടെത്താത്തതുകൊണ്ട് കുട്ടിയെ ആറിലേക്ക് വലിച്ചെറിഞ്ഞത് ഷാള്‍ കഴുത്തില്‍ കുരുക്കിയശേഷം ആകാനുള്ള സാധ്യതയും ഉയരുന്നു.
അമ്മയ്ക്കും മുത്തച്ഛനും അമ്മൂമ്മയ്ക്കും ഒപ്പമല്ലാതെ വീടിനു പുറത്തേക്കു പോകാത്ത ദേവനന്ദ എങ്ങനെ 400 മീറ്റര്‍ ദൂരെ വരെ ഒറ്റയ്ക്കു പോയി?
വീട്ടുകാര്‍ പറയുന്നത് ശെരിയാണ് എങ്കില്‍ ഒരിക്കലും ഇത്രയും ദൂരം കുട്ടി പോകാന്‍ ഇടയില്ല. ഒന്നുകില്‍ ആരെങ്കിലും കൂട്ടിക്കൊണ്ട് പോയതാകാം പിന്നീട് അപകടം സംഭവിച്ച ശേഷം പേടിച്ചിട്ട് മറച്ചുവയ്ക്കുന്നതാകാം. ഇതാണ് യാഥാര്‍ത്ഥ്യം എങ്കില്‍ സംശയ മുനകള്‍ ആ കൊലയാളിയിലേക്ക് ഇതുവരെ എത്തിയിട്ടില്ല എന്നുള്ളതാണ്. ഇതൊന്നും അല്ലെങ്കില്‍ തട്ടിക്കൊണ്ട് പോയത്. അവിടെ ഒരു കൊലപാതകവും ഉറപ്പിക്കാം... എന്തായാലും കുട്ടി ഇത്രേം ദൂരം ഒറ്റക്ക് നടന്ന് പോയി അതും ആരും കാണാതെ ഇത്തരത്തില്‍ അപകടത്തില്‍ പെടില്ല.. ഇവിടെ ഏറെ ദുരൂഹത ഉണര്‍ത്തുന്നത്. അവിയെയുള്ള ആ പാലം ചപ്പാത്ത് കടന്ന് കുട്ടി ഒറ്റക്ക് പോയി മറുകരയില്‍ പോയി മുങ്ങിമരിക്കുമോ... ഇവിടെ ഒരുപാട് കാര്യങ്ങള്‍ പോലീസ് അന്വേഷിക്കേണ്ടതുണ്ട്. ആറിന്റെ ഒഴുക്ക് സംബന്ധിച്ചുള്ള കാര്യങ്ങളാകും അതില്‍ ഏറ്റവും പ്രധാനം.
വീടിനു പുറത്തിറങ്ങുമ്പോള്‍ ചെരിപ്പ് ധരിക്കുന്ന ദേവനന്ദ ചെരിപ്പ് ധരിക്കാതെയാണു പുറത്തുപോയിരിക്കുന്നത്. ചെരിപ്പ് വീട്ടിലെ സ്വീകരണമുറിയില്‍ കിടപ്പുണ്ട്. ചെരിപ്പിടാതെ 400 മീറ്ററോളം ദൂരെ കുട്ടി നടന്നുപോകേണ്ട സാഹചര്യമില്ല. അനുജനെ നോക്കാത്തതിന് അമ്മ ശകാരിച്ചാല്‍പ്പോലും ഇത്ര ദൂരം പിണങ്ങിപ്പോകേണ്ട മാനസികാവസ്ഥ 7 വയസ്സുകാരിക്ക് ഉണ്ടാകുമോ?.
നമുക്ക് അറിയാം നമ്മുടെ വീട്ടിലൊക്കെ കൊച്ചു കുട്ടികള്‍ അമ്മമാരെ പോലെ ഒരുങ്ങാറുണ്ട്, അമ്മമാരുടെ ഷാളും ഹാഫ് സാരിയുമൊക്കെ ഉപയോഗിച്ചാകും ഒരുങ്ങുക അപ്പൊഴൊക്കെ ഭംഗിക്കായി അവര്‍ ചെരിപ്പ് ധരിക്കുന്നത് സ്വാഭാവികമാണ്. വീട്ടില്‍ കൊച്ചുകുട്ടികളുള്ളവര്‍ക്ക് എന്തായാലും അത് മനസ്സിലാകും. അങ്ങനെ അണിഞ്ഞൊരുങ്ങിയാണ് കുട്ടി പുറത്തേക്ക് ഇറങ്ങിയത് എങ്കില്‍ ചെരിപ്പ് വീട്ടില്‍ തന്നെ കിടക്കില്ലല്ലൊ. അതും കുട്ടിയെ കണ്ടെത്തിയ ഇടത്തുതന്നെ കാണേണ്ടതാണ്. അതുപോലെതന്നെ കല്ലുകള്‍ കൊണ്ട് നിറഞ്ഞ ആ വഴിയിലൂടെ ഈ കൊച്ചുകുട്ടി ചെരിപ്പിടാതെ നടക്കില്ല. അതുകൊണ്ടുതന്നെ വീട്ടില്‍ കയറി കൊലയാളി കടത്തിക്കൊണ്ട് പോകാനാണ് സാധ്യത.......
ദേവനന്ദയുടെ വീടിനു തൊട്ടു താഴത്തെ വീട് പൂട്ടിക്കിടന്നിട്ട് ആഴ്ചകളായി. മണം പിടിച്ചെത്തിയ പൊലീസ് നായ ഈ വീടിന് പിറകിലൂടെ ഒാടി ഗേറ്റിനു മുന്നിലെത്തി. പിന്നീട് നടപ്പാലവും കടന്ന് അര കിലോമീറ്റര്‍ അകലെയുള്ള ഒരു വീടിന്റെ പടിക്കല്‍ വരെ ചെന്നുനിന്നു...........
ദേവന്ദയുടെ വീടും തൊട്ടടുത്ത വീടും ഇരിക്കുന്ന സ്ഥിതി കണ്ടാല്‍ നമുക്ക് മനസ്സിലാകും.. ദേവനന്ദയുടെ വീടിനു മുന്നിലൂടെയാണ് കുട്ടിയെ കടത്തിക്കൊണ്ട് പോയതെങ്കില്‍ തുണിയലക്കിക്കൊണ്ടിരുന്ന അമ്മ അത് കാണുമായിരുന്നു.. അങ്ങനെ കാണാന്‍ പാടില്ല എന്നുള്ളതുകൊണ്ടുതന്നെ തൊട്ടടുത്ത ആളൊഴിഞ്ഞ വീടിനടുത്തുകൂടിയാകും കൊലപാതകി കുട്ടിയെ കടചത്തിക്കൊണ്ട് പോയിരിക്കുക. അതേ വഴിയിലൂടെയാണ് റീന എന്ന പോലീസ് നായയും പോയത്. പിന്നെ പൂട്ടിക്കിടക്കുന്ന ഗേറ്റ് ആണ് ആ ഗേറ്റ് തുറന്ന് പോവുക സാധ്യമല്ല അതിനാല്‍ തന്നെ ചാടിക്കടന്നതാകാനാണ് സാധ്യത. അതുകൊണ്ടാണ് കേറ്റിന് മുന്നില്‍ എത്തിയ നായ അവിടെ കുരച്ചതും ഗേറ്റിന് മുന്നില്‍ തന്നെ നിലയുറപ്പിച്ചതും.
മൃതദേഹം കണ്ട സ്ഥലത്ത് കുട്ടിയെ കാണാതായ ദിവസം രാത്രി വരെ തിരച്ചില്‍സംഘങ്ങള്‍ പരിശോധന നടത്തിയിരുന്നു. എന്നിട്ടും മൃതദേഹം കാണാനായില്ല.
സാധാരണ ഗതിയില്‍ നീന്തല്‍ അറിയില്ലാത്ത ഒരാള്‍ വെള്ളത്തില്‍ വീണാല്‍ താഴ്ന്ന് തന്നെ പോകും വലിച്ചെറിഞ്ഞാലും കൊലപ്പെടുത്തിയ ശേഷം എറിഞ്ഞാലും അതുതന്നെയാകും അവസ്ഥ, പിന്നെ പൊങ്ങണമെങ്കില്‍ ദിവസങ്ങല്‍ കഴിയണം. രണ്ട് കാര്യങ്ങളാണ് തെരെച്ചില്‍ നടത്തിയ സംഘത്തിന് ദേവന്ദയുടെ മൃതദേഹം കിടന്ന ആ നിശ്ചിത ഭാഗംമാത്രം വിട്ടുപോയി ഇല്ലെങ്കില്‍ ആറ്റിലെ തിരച്ചില്‍ നടത്തിക്കഴിഞ്ഞ ഭാഗത്ത് കൊല ചെയ്ത ശേഷം കൊണ്ടിട്ടു.. ഇക്കാര്യങ്ങല്‍ പോലീസ് വിശദ്ധമായി അന്വേഷിക്കേണ്ടതുണ്ട്.
കുട്ടിയെ ആരെങ്കിലും ബലപ്രയോഗത്തിലൂടെ കടത്തിക്കൊണ്ടുപോയതാണെങ്കില്‍ ദേഹത്തെ പാടുകളായോ ക്ഷതങ്ങളായോ അതു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായേനെ. ദേവനന്ദയുടെ മൃതദേഹത്തില്‍ അത്തരം പാടുകളൊന്നുമില്ല. ശ്വാസം മുട്ടിച്ചതിന്റെ സൂചനകളുമില്ല. സംഭവസമയത്തു കുട്ടി സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിരുന്നില്ല. അതികൊണ്ടുതന്നെ കടത്തിക്കൊണ്ടുപോയെങ്കില്‍ എന്തിനാണ്?
വീട്ടുകാര്‍ പറയുന്നത് ശെരിയാണ് എങ്കില്‍ കൊലപാതകമാണ് എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു എങ്കില്‍ കൊലപാതകത്തിന് കാരണവും വീട്ടുകാരില്‍ നിന്നുതന്നെ കണ്ടെത്തണം. പിന്നെ പിടിവലി ഒഴിവാക്കാന്‍ കൊലപാതകി ഷാളാകും ആയുധമാക്കിയിട്ടുണ്ടാവുക അല്ലെങ്കില്‍ കൊലപാതകി അതിന് മറ്റെന്തെങ്കിലും പകരം സംവിധാനം ചാക്ക്‌പോലെ എന്തെങ്കിലും ഉപയോഗിച്ചിട്ടുണ്ടാകും........
തുണി കഴുകുന്ന സമയത്ത് വീടിന്റെ മുന്‍വശത്തെ വാതിലിലൂടെ ഇറങ്ങിയാണു ദേവനന്ദ അമ്മ തുണി കഴുകുന്നിടത്തേക്കു രണ്ടു തവണയും വന്നത്. ഈ വാതില്‍ ആരെങ്കിലും തുറന്നിരുന്നോ?
അമ്മ എന്തായാലും വാതില്‍ കുറ്റിയിട്ടിട്ടില്ലായിരുന്നു. കുട്ടി ഇറങ്ങുന്നതും കയറുന്നതും കൊലയാളി അടുത്തിരുന്ന് വീക്ഷിച്ചിട്ടുണ്ടാകണം കുട്ടിയെ കടത്തിക്കൊണ്ട് പോകുമ്പോള്‍ അമ്മ അറിയാതിരിക്കാന്‍ വാതില്‍ കൃത്യമായി ശംബ്ദമുണ്ടാക്കാതെ ചാരിയിടാന്‍ കൊലപാതകി ശ്രദ്ധിച്ചിട്ടുണ്ട്, അല്ലെങ്കില്‍ പിന്നെ കാറ്റുകൊണ്ട് വാതില്‍ തനിയെ ചാരിയ നിലയിലാക്കിയിരിക്കണം. മകളെ കാണാതായ ശേഷം ഉണ്ടായിരുന്ന വാതിലില്‍ ഉണ്ടായിരുന്ന ഗ്യാപ്പിലൂടെ കുട്ടിക്ക് പോകാനാകില്ല. കുട്ടി തനിയെ ഇറങ്ങിയതാണ് എങ്കില്‍ ഒരിക്കലും വാതില്‍ ചാരിയിടാന്‍ കുട്ടി തയ്യാറായിട്ടുണ്ടാകില്ല.
ദേവനന്ദയെ കാണാതായതു രാവിലെ 10 മണിയോടെ. പത്തര മണിവരെ ഇവിടെങ്ങും ആരും വന്നില്ലെന്ന് അയല്‍വാസി സുരേഷ്‌കുമാര്‍ ഉറപ്പു പറയുന്നു. ഈ സമയമത്രയും താന്‍ വീടിന്റെ ഉമ്മറത്ത് ഉണ്ടായിരുന്നു.
ഏറെ വിചിത്രമായ വെളിപ്പെടുത്തലാണ് സുരേഷ് കുമാറിന്റേത്...... കുട്ടിയെ കാണാതായ സമയത്തെല്ലാം വീടിന് മുന്നില്‍ ഉണ്ടായിരുന്നു എന്നാണ് സുരേഷ് കുമാര്‍ പറയുന്നത് സുരേഷ് കുമാറിന്റെ കണ്ണുവെട്ടിച്ച് കുട്ടിക്കും പോകാനാകില്ല കൊലയാളിക്കും പോകാനാകില്ല. അത്തരത്തിലാണ് സുരേഷ് കുമാറിന്റെ വീടിന്റെ സ്ഥാനം, സുരേഷ് കുമാറിന്റെ വീടിന് മുന്നിലൂടെയാണ് കുട്ടിയുടെ മൃതശരീരം കിടന്നിടത്തേക്ക് പോകേണ്ടത്. ഇത് ഒരു ഉത്തരം കിട്ടാത്ത ചോദ്യമായയി നിലനില്‍ക്കുന്നു......... ഇവിടെ പോലീസിന്റെ സൂക്ഷ്മ അന്വേഷണം അനിവാര്യമാണ്.
https://www.facebook.com/Malayalivartha

























