സ്ഥാനാർഥി തർക്കം; കുട്ടനാട്ടിൽ മൂന്നംഗ സമിതിയെ നിയോഗിച്ച് എൻസിപി; തീരുമാനം ഉടൻ

കുട്ടനാട് ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിർണ്ണയത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ച് എന്‍സിപി. സംസ്ഥാന ഭാരവാഹിയോഗത്തിലും തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും ധാരണയാകാത്ത പശ്ചാത്തലത്തിലാണ് സമിതിയെ നിയോഗിച്ചത്. കേന്ദ്ര പാര്‍ലമെന്‍ററി ബോര്‍ഡിന്‍റെ അംഗീകാരത്തോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു.
പീതാംബരന്‍ മാസ്റ്റര്‍, മന്ത്രി എ കെ ശശീന്ദ്രന്‍, മാണി സി കാപ്പന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥി നിർണ്ണയ സമിതി അംഗങ്ങള്‍. സമിതി രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും.
തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത് . എന്നാല്‍ കുടുംബവാഴ്ച വേണ്ടെന്നും പാര്‍ട്ടിക്കാരന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നുമാണ് മറു വിഭാഗത്തിന്‍റെ തീരുമാനം . തോമസ് ചാണ്ടിയുടെ വിശ്വസ്തനും എന്‍സിപി സംസ്ഥാന സെക്രട്ടറിയുമായ സലിം ചാക്കോയെ മത്സരിപ്പിക്കണമെന്നാണ് ഇവരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha

























