പട്ടാപ്പകൽ മോഷണം; മാലമോഷണ കേസിലെ പ്രതി പിടിയിൽ; കുടുക്കിയത് സിസിടിവി ക്യാമറ

വൃദ്ധയുടെ മാല കവർന്ന കേസിൽ പ്രതി പിടിയിൽ. പുന്നപ്ര പനച്ചുവട് മഹാത്മാ കോളനിയിൽ സാബു ( 52 ) വിനെയാണ് പുന്നപ്ര എസ്. ഐ രാജൻ ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26ന് കളർകോട് മാനാ വെളിയിൽ രാജമ്മയുടെ ഒന്നരപ്പവൻ തൂക്കം വരുന്ന മാലയാണ് പ്രതി പട്ടാപകൽ കവർന്നത്.
കവർച്ചക്ക് ശേഷം സൈക്കിളിൽ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിയിരുന്നു . സിസിടിവിയുടെ സഹായത്താൽ നടന്ന അന്വേഷണത്തിനൊടുവിൽ ഇന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വീട്ടുവളപ്പിൽ കുഴിച്ചിട്ടിരുന്ന മാലയും പൊലീസ് കണ്ടെത്തി . പ്രതിയെ പിന്നീട് അമ്പലപ്പുഴ കോടതി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha

























