ടിക് ടോകിലൂടെ പരിചയപ്പെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിച്ച് കടന്നുകളഞ്ഞ പ്രതി പിടിയില്‍

ടിക് ടോകിലൂടെ പരിചയപ്പെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കടന്നുകളഞ്ഞ പോക്‌സോ കേസിലെ പ്രതി പൊലീസ് പിടിയിലായി. കൂത്തുപറമ്ബ് മൂര്യാട് സ്വദേശി പ്രമില്‍ലാല്‍ (26) ആണ് പോലീസിന്റെ വലയിലായത്. പ്രതിയായ ഇയാള്‍ കഴിഞ്ഞ നാലുമാസമായി ഒളിവിലായിരുന്നു. ഇന്നു രാവിലെ പ്രതി വീട്ടില്‍ എത്തും എന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പോലീസ് തനിക്കായി വല വിരിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയ പ്രതി ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് പിടികൂടി. കഴിഞ്ഞ നാലു മാസമായി ബാംഗ്ലൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എറണാകുളത്തു നിന്ന് ഇന്ന് രാവിലെ ബൈക്കിലാണ് വീട്ടിലേക്ക് എത്തിയത്. പ്രമില്‍ മുന്‍പും പോക്‌സോ കേസില്‍ റിമാന്‍ഡില്‍ ആയിട്ടുണ്ട് എന്നും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























