Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

വേദന വറ്റുന്നില്ല... വെഞ്ഞാറമൂട്ടില്‍ നടന്ന കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു; അമ്മയെ തിരക്കിയ മക്കളോട് അമ്മ ബന്ധുവീട്ടില്‍ പോയതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; വാര്‍ഷിക പരീക്ഷയെഴുതാന്‍ പോയ് വന്ന ശേഷമാണ് മകന്‍ ആ ഞെട്ടിക്കുന്ന സത്യമറിഞ്ഞത്

04 MARCH 2020 10:08 AM IST
മലയാളി വാര്‍ത്ത

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊലപാതകമാണ് തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപം സംഭവിച്ചത്. അച്ഛന്റെ ക്രൂരമായ പീഡനത്തിനിരയായി അമ്മ സിനി പോയതെന്ന് അവര്‍ അറിഞ്ഞില്ല. അമ്മ കൊല്ലപ്പെട്ട് തൊട്ടടുത്ത കക്കൂസ് കുഴിയില്‍ കിടക്കുന്നതറിയാതെയാണ് തേമ്പാമ്മൂട് ജനതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്ബതാം ക്‌ളാസില്‍ പഠിക്കുന്ന അരവിന്ദ് തിങ്കളാഴ്ച വാര്‍ഷിക പരീക്ഷയെഴുതാന്‍ പോയത്.

തിങ്കളാഴ്ച അരവിന്ദിന് മലയാളം പരീക്ഷയായിരുന്നു. വീട്ടിലെ ബഹളം കാരണം പരീക്ഷയുടെ തലേദിവസം പോലും അയല്‍വീട്ടിലാണ് അരവിന്ദ് അഭയം തേടിയിരുന്നത്. ശനിയാഴ്ച രാത്രി അച്ഛന്‍, അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട അരവിന്ദ് തടയാന്‍ ശ്രമിച്ചിരുന്നു. ക്ഷുഭിതനായ കുട്ടന്‍ അരവിന്ദിനെയും കേള്‍വിക്കുറവുള്ള സഹോദരന്‍ അനന്ദുവിനെയും വിരട്ടിയോടിച്ചു.

അന്ന് അകലെയുള്ള ബന്ധുവീട്ടില്‍ അഭയം തേടിയ അരവിന്ദും അനന്ദുവും പിറ്റേ ദിവസങ്ങളില്‍ അമ്മയെ തിരക്കിയെങ്കിലും കണ്ടിരുന്നില്ല. അമ്മ പുറത്തോ ബന്ധുവീട്ടിലോ പോയതായി അച്ഛന്‍ പറഞ്ഞതു കൊണ്ട് മക്കള്‍ വിശ്വസിക്കുകയുംചെയ്തു.



തിങ്കളാഴ്ച രാവിലെ അരവിന്ദ് ആദ്യ പരീക്ഷയെഴുതാനായി സ്‌കൂളില്‍ വന്നിരുന്നു. അന്നു തിരികെ വീട്ടിലെത്തുമ്‌ബോഴെങ്കിലും അമ്മ മടങ്ങിവരുമെന്നാണ് അവന്‍ കരുതിയിരുന്നത്. ആ സമാധാനത്തിലാണ് അവന്‍ ആദ്യ പരീക്ഷയെഴുതിയതും! എന്നാല്‍ അന്നും അമ്മ മടങ്ങി വന്നില്ലെങ്കിലും മരിച്ചതായി അവന്‍ കരുതിയില്ല.

ചൊവ്വാഴ്ചയും അമ്മയെ കാണാതിരുന്നതിനാല്‍ അനന്ദു ഇംഗ്ലീഷ് പരീക്ഷയെഴുതിയില്ല. പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന അനന്ദുവിനെ അന്വേഷിച്ച് ക്ലാസ് ചുമതലയുള്ള അധ്യാപിക ഇന്ദു രാവിലെ 11 മണിക്ക് അമ്മ സിനിയുടെ ഫോണില്‍ വിളിച്ചിരുന്നു. അപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് സിനി കൊല്ലപ്പെട്ടവിവരം സ്‌കൂളില്‍ അറിയുന്നത്.

അതേസമയം ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയകേസില്‍ ഭര്‍ത്താവ് കുട്ടന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതപെടുത്തിയിട്ടുണ്ട്. കേസ് പ്രത്യേക സംഘം അന്വേഷിക്കും. ആറ്റിങ്ങള്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ വെഞ്ഞാറമൂട് സിഐയും സംഘവുമാണ് അന്വേഷിക്കുക. അതേസമയം സിനിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും.

വെഞ്ഞാറമൂട് വാലിക്കുന്നില്‍ കഴിഞ്ഞ ദിവസമാണ് സിനിയുടെ മൃതദേഹം വീടിന് സമീപം കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ തലക്കടിയേറ്റാണ് സിനി കൊല്ലപെട്ടതെന്നാണ് നിഗമനം. സിനിയെ ഞായറാഴ്ച രാവിലെ ഭര്‍ത്താവായ കുട്ടന്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി സിനിയുടെ മകന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടന്‍ ഇപ്പോള്‍ ഒളിവിലാണ്.

ശനിയാഴ്ച കൊല്ലപ്പെട്ട സിനിയെ ഭര്‍ത്താവ് കുട്ടന്‍ പത്തു വര്‍ഷം മുമ്ബ് കഴുത്തിനു വെട്ടി അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ആ കേസില്‍ കുറച്ചുനാള്‍ കുട്ടന് ജയില്‍ശിക്ഷയും ലഭിച്ചിരുന്നു. ജയില്‍ വാസത്തിനു ശേഷവും സിനിയുടെ നിഷ്‌കളങ്ക മനസ്സ് കുട്ടന് ആവീട്ടില്‍ സ്ഥാനം കൊടുത്തു.

സംഭവത്തിനു ശേഷവും മദ്യപാനവും ക്രൂരതയും ഒട്ടുംമാറാത്ത കുട്ടന്‍ ഒരു പരിഗണനയും സിനിയ്‌ക്കോ മക്കള്‍ക്കോ നല്‍കിയിരുന്നില്ല. ചെലവ് കാശുപോലും കുടുംബത്തിനു നല്‍കിയില്ല. കാടുകളില്‍ പോയി വിറക് ശേഖരിച്ചു വിറ്റാണ് സിനി മക്കളെ പോറ്റിയത്.

മര്‍ദ്ദനത്തില്‍ സിനി എത്ര നിലവിളിച്ചാലും അലിവ് തോന്നാത്ത മനസ്സായിരുന്നു കുട്ടന്റേത്. എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അയല്‍ക്കാരോടും സമാനമായി പെരുമാറും.

അവരെ പിന്നെ നിരന്തരം ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. തൊട്ടടുത്ത താമസക്കാരന്‍ കുട്ടന്റെ ശല്യം സഹിക്കവയ്യാതെ ഒരിക്കല്‍ കുട്ടന്റെ ദേഹത്ത് ആസിഡ് ഒഴിച്ചിട്ടു ഓടി രക്ഷപ്പെട്ടു. അതിനു ശേഷം ആ അയല്‍വാസി സ്വന്തം വീടു വിട്ടുപോയി.

ശനിയാഴ്ച അതിക്രൂരമായ മര്‍ദ്ദനത്തിലാണ് സിനി കൊല്ലപ്പെട്ടിരിക്കുന്നത്. നെറ്റിയില്‍ ഇരുമ്ബ് കമ്ബി കൊണ്ടോ ചുറ്റികല്ലു കൊണ്ടോ ഉള്ള വലിയ ക്ഷതമേറ്റിട്ടുണ്ട്. കണ്ണുകളും നാവും പുറത്തേയ്ക്ക് തള്ളിയ നിലയിലാണ് മൃതദേഹം കക്കൂസ്‌കുഴിയില്‍ കാണപ്പെട്ടത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (6 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (6 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (7 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (7 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (11 hours ago)

Malayali Vartha Recommends