അധ്യാപികയ്ക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്രയയപ്പ് നല്‍കി!

പുനലൂര്‍ സെന്റ് ഗൊറേറ്റി എച്ച്എസ്എസിലെ ഹിന്ദി അധ്യാപിക വെണ്‍മണി ചാങ്ങമല ഷാരോണ്‍വില്ലയില്‍ മേഴ്‌സി ജോര്‍ജ് ഒരു അപൂര്‍വ്വാനുഭവം
സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ്. ഒരു സ്‌കൂളിലെ സ്റ്റാഫ്മുറിയിലോ ഓഡിറ്റോറിയത്തിലോ നടക്കേണ്ട യാത്രയയപ്പ് സമ്മേളനം ഓടുന്ന ബസില്‍ വച്ച് തനിക്കായി നടന്നതിന്റെ സന്തോഷത്തിലാണ് മേഴ്‌സി ടീച്ചര്‍.
ചങ്ങനാശേരി-തിരുനെല്‍വേലി കെഎസ്ആര്‍ടിസി ബസിലെ സ്ഥിരം യാത്രക്കാരിയായ ടീച്ചര്‍ക്കു ബസില്‍ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചതു യാത്രക്കാരുടെ വാട്‌സാപ്പ് കൂട്ടായ്മയും. 5 വര്‍ഷമായി ഈ ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു ടീച്ചര്‍.
കണ്ടക്ടര്‍ വി.എ.ജോബ് വിരുത്തികരി ഉപഹാരം നല്‍കി. റിജു റഹിം, രാജേഷ് ജി.കൃഷ്ണ, അജി ചെറിയാന്‍,ടിന്റു, ലില്ലി, ഹരിത, അശ്വതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
https://www.facebook.com/Malayalivartha

























