റോഡ് നവീകരണത്തിനിടെ റോഡിനടിയില്‍ കിണര്‍ കണ്ടെത്തി!
കൈതപ്പൊയില്‍ - തിരുവമ്പാടി- അഗസ്ത്യന്‍മൂഴി റോഡിന്റെ നവീകരണപ്രവര്‍ത്തനം നടക്കുന്നതിനിടയില്‍ റോഡിനടിയില്‍ കിണര്‍ കണ്ടെത്തി.
പൊലീസ് സ്റ്റേഷനു സമീപമാണ് 20 കോല് ആഴമുള്ള കിണറുള്ളത്. കെഎസ്ഇബിയുടെ ഭൂഗര്‍ഭ കേബിള്‍ ഇടുവാന്‍ ചാല് കീറിയപ്പോഴാണ് കിണര്‍ കണ്ടെത്തിയത്. വെട്ടുകല്ലില്‍ റിങ് വെട്ടി ഇറക്കിയ കിണറ്റില്‍ വെള്ളമുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പുവഴി മാത്രമുണ്ടായിരുന്നതാണ് ഈ പ്രദേശം. വഴിയ്ക്കരികിലായി ഉണ്ടായിരുന്ന കിണര്‍ റോഡ് വന്നപ്പോള്‍ സ്ലാബ് ഇട്ട് മൂടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
കേബിള്‍ ഇടാന്‍ ചാല് കീറിയപ്പോള്‍ സ്ലാബ് പൊട്ടിയാണ് കിണര്‍ കണ്ടത്. താളത്തില്‍ ചക്കുങ്ങല്‍ പരേതനായ കുഞ്ഞുമൂസയുടെ സ്ഥലത്ത് നിര്‍മിച്ച കിണറാണ് പിന്നീട് റോഡ് നിര്‍മാണത്തിനിടയില്‍ മൂടിപ്പോയത്.
https://www.facebook.com/Malayalivartha