ആശങ്കകള്‍ക്കൊടുവില്‍ തോപ്പുംപടി അരൂജാസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് മുതല്‍ പരീക്ഷാ ഹാളിലേക്ക്
ആശങ്കകള്‍ക്കൊടുവില്‍ തോപ്പുംപടി അരൂജാസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് മുതല്‍ പരീക്ഷാ ഹാളിലേക്ക്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ ടോക്ക്-എച്ച് സ്കൂളിലാണ് പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ കുട്ടികള്‍ എത്തുന്നത്. സ്കൂളിന് സിബിഎസ്ഇ അംഗീകാരം ഇല്ലാത്തതിനെ തുടര്‍ന്ന് പത്താം ക്ലാസ് പരീക്ഷ ഇതുവരെ എഴുതാന്‍ കഴിയാതിരുന്ന തോപ്പുംപടി അരൂജാസ് സ്കൂളിലെ കുട്ടികള്‍ക്കും പള്ളുരുത്തി അല്‍ - അസര്‍ സ്കൂളിലെ നാലു കുട്ടികള്‍ക്കുമാണ് ഇനിയുള്ള വിഷയങ്ങള്‍ എഴുതാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.
നഷ്ടമായ രണ്ട് പരീക്ഷകള്‍ എഴുതാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ മാനേജ് മെന്റ് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
"
https://www.facebook.com/Malayalivartha