പെരുമ്പാവൂരില്‍ കെ.എസ്.ആര്.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
പെരുമ്പാവൂര്‍ എം സി റോഡ് ഒക്കല്‍ വില്ലേജ് ഓഫീസിന്റെ മുന്‍വശത്ത് കെ.എസ്.ആര്.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ലോറി ഡൈവര്‍ തമിഴ്നാട്, ഇറോഡ്, സത്യമംഗലം, ജി.എച്ച്. റോഡില്‍ വിജയകുമാര്‍ ആണ് മരിച്ചത്.
ബസ് യാത്രക്കാരായ 20 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം. ആറ്റിങ്ങലില്‍ നിന്നും കായ ഇറക്കിയ ശേഷം വരുകയായിരുന്ന ലോറിയില്‍ കൊട്ടാരക്കരയിലേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി ബസ്സാണ് ഇടിച്ചത്. വിജയകുമാറിന്റെ മൃതദേഹം പെരുമ്ബാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
U
https://www.facebook.com/Malayalivartha