മൂന്നാര്‍ സര്‍വേ: 13 ഇനം പുതിയ പക്ഷികളേയും 7 ഇനം ചിത്രശലഭങ്ങളേയും 5 ഇനം തുമ്പികളേയും കണ്ടെത്തി
ട്രാവന്‍കൂര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ മൂന്നാര്‍ വന്യജീവി ഡിവിഷന് മൂന്നാറിലെ ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതത്തിലും നടത്തിയ സര്‍വേയില്‍ ഈ മേഖലയില്‍ നിന്ന് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത 13 ഇനം പക്ഷികളെ കണ്ടെത്തി. 7 ഇനം ചിത്രശലഭങ്ങളെയും 5 ഇനം തുമ്പികളെയും പുതുതായി കണ്ടെത്തിയിട്ടുണ്ട്.
100-ല്‍പരം സന്നദ്ധ പ്രവര്‍ത്തകരാണ് ഇരവികുളം, മതികെട്ടാന്‍ ചോല, ആനമുടിച്ചോല, പാമ്പാടുംചോല എന്നീ ദേശീയോദ്യാനങ്ങളും ചിന്നാര്‍ വന്യജീവി സങ്കേതം, കുറിഞ്ഞിമല അഭയാരണ്യം എന്നിവ കേന്ദ്രീകരിച്ചു നടത്തിയ സര്‍വേയില്‍ പങ്കെടുത്തത്.
റഡ്ഡി ബ്രെസ്റ്റഡ് ക്രേക്, ഇന്ത്യന്‍ ലോങ് ബില്‍ഡ് വള്ചര്, മലയന്‍ നൈറ്റ് ഹെറോണ്‍, ടൈയ്ഗ ഫ്ലൈ കാച്ചര്‍ തുടങ്ങിയവയാണ് പുതുതായി രേഖപ്പെടുത്തിയ ചില ഇനം പക്ഷികള്‍.
173 ഇനം ചിത്രശലഭങ്ങളെയാണ് ഈ മേഖലയില്‍ നിന്നു മൊത്തം രേഖപ്പെടുത്തിയത്. സഹ്യാദ്രി ക്ലിയര്‍ സെയ്ലര്, ഇന്ത്യന്‍ കോമണ്‍ ഷോട് സില്‍വര്‍ലൈന്‍ തുടങ്ങിയവ പുതുതായി രേഖപ്പെടുത്തിയ ചിത്രശലഭങ്ങളില്‍ പെടും.
https://www.facebook.com/Malayalivartha